യുഎഇയിൽ ഇന്ന് ഹ്യുമിഡിറ്റി വർദ്ധിക്കാൻ സാധ്യത : താപനില 45 ഡിഗ്രി സെൽഷ്യസ് വരെ
യുഎഇ നിവാസികൾക്ക് ഇന്ന് ബുധനാഴ്ച രാജ്യത്തുടനീളം പൊടി നിറഞ്ഞതും മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 41 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 38 മുതൽ 43 ° C വരെയും പർവതങ്ങളിൽ 28 മുതൽ 33 ° C വരെയും താപനില ഉയരും. ഇന്നലെ രാവിലെ 6 മണിക്ക് റാസൽഖൈമയിലെ ജെയ്സ് പർവതത്തിൽ കുറഞ്ഞ താപനിലയായി 21.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.
ഇന്ന് രാത്രിയിലും നാളെ വ്യാഴാഴ്ച രാവിലെയും ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഹ്യുമിഡിറ്റി 70-90 ശതമാനവും ആന്തരിക പ്രദേശങ്ങളിൽ 65-85 ശതമാനവും ഉയർന്നതായിരിക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.