മത്ര റിയാം പാര്‍ക്ക് അറ്റകുറ്റപ്പണി പുരോഗമിക്കുന്നു
മസ്കത്ത്: പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മത്ര റിയാം പാര്‍ക്ക് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. പാര്‍ക്കിനോട് ചേര്‍ന്നുള്ള വിനോദ സംവിധാനങ്ങൾ നവീകരിച്ചുകൊണ്ടിരിക്കുന്നതിനാൽ ഈ ഭാഗങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
ഇതുസംബന്ധിച്ച് നിരവധി ആളുകൾ അന്വേഷണവുമായെത്തിയിരുന്നു. ഇതേത്തുടർന്നാണ് മുനിസിപ്പാലിറ്റി വിശദീകരണവുമായെത്തിയത്. നവീകരണ പ്രവൃത്തികൾ ഉടൻ തന്ന പൂർത്തിയാകുമെന്നും കരാര്‍ കമ്പനി ഉടന്‍ പാര്‍ക്കിലെ വിനോദകേന്ദ്രം നഗരസഭക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ തന്നെ കൂടുതല്‍ ആളുകൾ എത്തുന്ന സ്ഥലമാണ് റിയാം പാർക്ക്. വിശാലമായ സൗകര്യവും വിനോദ സംവിധാനങ്ങളും കടല്‍ക്കാഴ്ചയും റിയാം പാര്‍ക്കിന്റെ സവിശേഷതകളിൽപെട്ടതാണ്. ചൂട് കുറഞ്ഞുതുടങ്ങിയതോടെ കുട്ടികളും സ്ത്രീകളുമുൾപ്പെടെ നിരവധി പേരാണ് ഇത്തരം പാർക്കുകളിലേക്ക് ദിനേന എത്തിക്കൊണ്ടിരിക്കുന്നത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.