• Home
  • News
  • ഹൗസിങ് സേവനം : ഗവ. ജീവനക്കാർക്കായി പുതിയ പോർട്ടൽ

ഹൗസിങ് സേവനം : ഗവ. ജീവനക്കാർക്കായി പുതിയ പോർട്ടൽ

ദോഹ ∙ സർക്കാർ ജീവനക്കാർക്കുള്ള ഹൗസിങ് സേവനങ്ങൾ വേഗത്തിലാക്കാൻ പുതിയ പോർട്ടൽ തുടങ്ങി. 'എസ്‌കാൻ' എന്ന പേരിലാണ് പോർട്ടൽ. ഹൗസിങ് യൂണിറ്റുകൾ തിരഞ്ഞെടുക്കുന്നതിനുള്ള സമയം ലാഭിക്കാൻ പുതിയ പോർട്ടൽ സഹായിക്കും. വേഗത്തിൽ അനായാസമായി ഇടപാടുകൾ ഉറപ്പാക്കും.

സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡവലപ്‌മെന്റ് ബ്യൂറോയുടേതാണ് പോർട്ടൽ. 2016 ലെ 15-ാം നമ്പർ ഹ്യൂമൻ റിസോഴ്‌സ് നിയമപ്രകാരം പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളിലെയും മവാറിഡ് സംവിധാനം ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലെയും മുഴുവൻ ജീവനക്കാർക്കാണ് നിലവിൽ പോർട്ടലിന്റെ സേവനം ലഭിക്കുക. ബാക്കി ഏജൻസികളെയും വൈകാതെ പോർട്ടലിൽ ഉൾപ്പെടുത്തും. താമസിയാതെ പുതിയ സേവനങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തും. സർക്കാർ ജീവനക്കാരുടെ അപേക്ഷകൾ നേരിട്ട് റജിസ്റ്റർ ചെയ്യാൻ പോർട്ടലിൽ പ്രവേശിക്കുന്നതിനുള്ള അനുമതി ഉടൻ ലഭ്യമാക്കും. ഇടനിലക്കാരല്ലാത്ത റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് പുതിയ പ്രോപ്പർട്ടി വിവരങ്ങൾ നേരിട്ട് റജിസ്റ്റർ ചെയ്യാനുള്ള സൗകര്യങ്ങളും പോർട്ടലിൽ ഉടൻ സജ്ജമാക്കും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All