നബിദിനം പ്രമാണിച്ച് നാളെ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം
വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും പണമടച്ചുള്ള പാർക്കിങ് നടത്തേണ്ട സോണുകളിലെ ഇടങ്ങളെ ഈ തീരുമാനത്തിൽ നിന്നും ഒഴിവാക്കുന്നു.
ഷാർജ∙ നബിദിനം പ്രമാണിച്ച് നാളെ (28, വ്യാഴം) ഷാർജയിൽ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും പണമടച്ചുള്ള പാർക്കിങ് നടത്തേണ്ട സോണുകളിലെ ഇടങ്ങളെ ഈ തീരുമാനത്തിൽ നിന്നും ഒഴിവാക്കുന്നു. ഈ പെയ്ഡ് സോണുകൾ അവയുടെ നീല പാർക്കിങ് വിവര ചിഹ്നങ്ങൾ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയും.
അവധിക്കാലത്ത് വാഹന പാർക്കിങ് സ്ഥലങ്ങൾ ശരിയായി ഉപയോഗിച്ച് പിഴയില്‍ നിന്ന് ഒഴിവാകണമെന്ന് മുനിസിപ്പാലിറ്റി അഭ്യർഥിച്ചുവെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ വക്താവ് പറഞ്ഞു. അനധികൃത പാർക്കിങ്ങും മറ്റ് നിയമലംഘനങ്ങളും തടയുന്നതിനായി നഗരത്തിലെ പാർക്കിങ് സ്ഥലങ്ങൾ മുനിസിപ്പാലിറ്റി പരിശോധിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.