• Home
  • News
  • ദിവസവും വ്യായാമം ചെയ്താല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്ന വലിയ മാറ്റം...

ദിവസവും വ്യായാമം ചെയ്താല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്ന വലിയ മാറ്റം...

മിക്കവര്‍ക്കും വ്യായാമം കൊണ്ട് നേടാൻ കഴിയുന്ന ഏറ്റവും വലിയ നേട്ടമാണ് കരിയര്‍ വിജയം. വ്യായാമം പല രീതിയില്‍ നിങ്ങളുടെ ജോലിയെ മെച്ചപ്പെടുത്തും. അത് പലരും ചിന്തിക്കാറില്ല.

വ്യായാമം പതിവാക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഏവര്‍ക്കുമറിയാം. അസുഖങ്ങള്‍ കുറയ്ക്കാനും, അതുപോലെ തന്നെ ഉന്മേഷത്തോടെയും ആരോഗ്യകരമായ മാനസിക- ശാരീരികാവസ്ഥയോടെയും തുടരാനുമെല്ലാം വ്യായാമം സഹായിക്കുന്നു. 

ഇത് മാത്രമല്ല വ്യായാമം പതിവാക്കുന്നത് കൊണ്ട് മറ്റൊരു വലിയ ഗുണം കൂടിയുണ്ട്. കരിയര്‍ വിജയം. അതെങ്ങനെ എന്നല്ലേ? വിശദമാക്കാം. 

മിക്കവര്‍ക്കും വ്യായാമം കൊണ്ട് നേടാൻ കഴിയുന്ന ഏറ്റവും വലിയ നേട്ടമാണ് കരിയര്‍ വിജയം. വ്യായാമം പല രീതിയില്‍ നിങ്ങളുടെ ജോലിയെ മെച്ചപ്പെടുത്തും. അത് പലരും ചിന്തിക്കാറില്ല. ഇനി, എങ്ങനെയൊക്കെയാണ് വ്യായാമം ജോലിയെ മെച്ചപ്പെടുത്തുന്നത് എന്നത് കൂടി അറിയാം...

ഒന്ന്...

വ്യായാമം പതിവാക്കുന്നവരില്‍ 'ഫോക്കസ്' കൂടുതലായിരിക്കും. അത് തീര്‍ച്ചയായും ജോലിയില്‍ മെച്ചപ്പെടാൻ സഹായിക്കും. അതുപോലെ തന്നെ തലച്ചോറിന്‍റെ ആരോഗ്യം ആകെ നന്നാക്കുന്നതിലും വ്യായാമത്തിന് വലിയ പങ്കുണ്ട്. ഇതിലൂടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, ക്രിയാത്മകത എന്നിവയെല്ലാം കൂടുന്നു. ഇതെല്ലാം തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച നേടാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

രണ്ട്...

പതിവായി വ്യായാമം ചെയ്യുന്നവരില്‍ എപ്പോഴും മറ്റുള്ളവരെ അപേക്ഷിച്ച് എനര്‍ജി കൂടുതലായിരിക്കും. ഇതും ജോലിയില്‍ പോസിറ്റീവായി പ്രതിഫലിക്കും. നല്ല ഉത്പാദനക്ഷമത കൈവരിക്കാൻ സാധിക്കും. അതും ഗുണമേന്മ കുറയാതെ തന്നെ. അത് കരിയറില്‍ വിജയമേ കൊണ്ടുവരൂ.

മൂന്ന്...

വ്യായാമം പതിവാക്കുന്നവരില്‍ വലിയൊരു അളവ് വരെ സ്ട്രെസ്, ഉത്കണ്ഠ എന്നിവ കുറയുന്നു. ഇതോടെ ജോലി കൂടുതല്‍ എളുപ്പത്തിലും നല്ലരീതിയിലും ചെയ്യാൻ സാധിക്കുന്നു. എപ്പോഴും വ്യക്തിപരമായി സ്ട്രെസില്ലാതെ- ശാന്തമായി ഇരുന്നെങ്കില്‍ മാത്രമേ ജോലിയും ഭംഗിയായി ചെയ്യാൻ സാധിക്കൂ. പലരും പക്ഷേ ഇക്കാര്യം ഓര്‍ക്കാറില്ല. ഒരുപാട് പ്രയാസപ്പെട്ട് എനര്‍ജിയുണ്ടാക്കി, സ്ട്രെസിന് മുകളില്‍ തന്നെ ജോലി ചെയ്യാനാണ് അധികപേരും ശ്രമിക്കാറ്. ഇത് ജോലി കഴിയുമ്പോള്‍ കൂടുതല്‍ ക്ഷീണവും സ്ട്രെസുമേ നല്‍കൂ.

നാല്...

വ്യായാമം പതിവാക്കുന്നതിലൂടെ നമുക്ക് ഒരു ദിവസത്തെ ഉന്മേഷപൂര്‍വം ഷെഡ്യൂള്‍ ചെയ്യാൻ സാധിക്കും. കൃത്യമായ ഉറക്കം, ഭക്ഷണം, ജോലി എന്നിങ്ങനെ സമയത്തിന് അനുസരിച്ച് ഷെഡ്യൂള്‍ ചെയ്യാം. ഈ സമയനിഷ്ഠയും കരിയറിലെ ഉയര്‍ച്ചയ്ക്ക് നിങ്ങളെ സഹായിക്കും.

ആറ്...

വ്യായാമം പതിവാക്കിയവരുടെ മറ്റൊരു പ്രത്യേകതയാണ് അവരുടെ ഉയര്‍ന്ന ആത്മവിശ്വാസം. ഇതും ജോലിയില്‍ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കുന്നതാണ്.

ഏഴ്...

പതിവായി വ്യായാമം ചെയ്യുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താനും അതിലൂടെ പല അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും നേരിടാനുമെല്ലാം സാധിക്കും. ഇതും തീര്‍ച്ചയായും കരിയറിനെ നല്ലരീതിയില്‍ സ്വാധീനിക്കും.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All