കൽബാ തീരത്തേയ്ക്ക് ഷാർജയിൽ നിന്ന് പുതിയ ബസ് സർവീസ്
ഷാർജ∙ കൽബാ തീരത്തേയ്ക്ക് ഷാർജയിൽ നിന്ന് പുതിയ ബസ് സർവീസ്. ഇന്നലെ (26) മുതൽ റുഗൈലത് റോഡിലൂടെ ബസ് റൂട്ട് നമ്പർ 66 കൽബ ബസ് സർവീസ് ആരംഭിച്ചതായി ഷാർജ റോഡ‍്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(എസ് ആർടിഎ) അറിയിച്ചു.
∙ ഷാർജ ബസ് റൂട്ട് 66
റുഗൈലത് റോഡിലൂടെ 12 സ്റ്റേഷനുകൾ സ്പർശിച്ച് ഷാർജ ബസ് റൂട്ട് 66 സഞ്ചരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
1.കോർണിഷ് 1
2. കോർണിഷ് 2
3. ബൈത് ഷെയ്ഖ് സഈദ് ബിൻ ഹമദ് അൽ ഖാസിമി
4. താബിത് ബിൻ ഖൈസ് പള്ളി
5. കൽബ മെഡിക്കല്‍ സെന്‍റർ
6. എത്തിഹാദ് കൽബ സ്പോർട്സ് ക്ലബ്
7. കൽബ ഇൻഡസ്ട്രിയൽ ഏരിയ 1
8. കൽബ ഇൻഡസ്ട്രിയൽ ഏരിയ 2
9. അൽ സാഫ് 7
10. ഗവ.കെട്ടിടങ്ങൾ
11. കൽബ വാട്ടർ ഫ്രണ്ട്
12. ഖത് മത് മിലഹാ ബോർഡർ
∙ ബസ് സമയക്രമം
കോർണിഷ് 1 സ്റ്റേഷനിൽ നിന്ന് രാവിലെ 7.30 മുതൽ എല്ലാ ദിവസവും രാത്രി 9 വരെ.
ഖത് മത് മിലഹ പോയിന്‍റിൽ നിന്ന് രാവിലെ 8 മുതൽ രാത്രി 9.30 വരെ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.