• Home
  • News
  • വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പരിശോധിക്കാൻ ഇലക്ട്രോണിക് സംവിധാനവുമായി സൗദി, രണ്ട് ദിവ

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പരിശോധിക്കാൻ ഇലക്ട്രോണിക് സംവിധാനവുമായി സൗദി, രണ്ട് ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ

ജിദ്ദ ∙ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് സാധുത ഇലക്ട്രോണിക് രീതിയിൽ പരിശോധിക്കുന്ന സംവിധാനം സൗദിയിൽ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതിലൂടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗവർണറേറ്റുകളിലും ക്യാമറ വഴി ഇന്‍ഷുറന്‍സ് നിയമ ലംഘനം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും.  ഓരോ 15 ദിവസത്തിലും ക്യാമറകൾ വഴി ഇന്‍ഷുറന്‍സ് സാധുക പരിശോധിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു.

ട്രാഫിക് വിഭാഗത്തിൽ നേരത്തെ തന്നെ ഇൻഷൂറൻസ് നിയമലംഘനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതാണ്. നിലവിലുള്ള ക്യാമറകൾക്ക് പുറമെ ഇൻഷൂറൻസ് ലംഘനങ്ങൾ കണ്ടെത്താനായി പ്രത്യേക ക്യാമറകൾ സ്ഥാപിക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

ഇൻഷൂറൻസ് സാധുത ഇല്ലാത്ത വാഹനങ്ങൾക്ക് 100 മുതൽ 150 റിയാൽ വരെയാണ് പിഴ ചുമത്തുക. അബ്ഷിർ വഴി ഇൻഷൂറൻസ് പിഴ അറിയാൻ സാധിക്കും.  കാലഹരണപ്പെടുക, ഇന്‍ഷുറന്‍സ് എടുക്കാതിരിക്കുക തുടങ്ങിയവയെല്ലാം നിയമ ലംലനമായി കണക്കാക്കും.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All