മക്കയില്‍ ക്ലോക്ക് ടവറിനെ സ്പര്‍ശിച്ച് മിന്നല്‍പ്പിണര്‍, വൈറലായി ദൃശ്യങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു.
മക്ക: മക്ക മസ്ജിദുല്‍ ഹറാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണറുണ്ടായതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ക്ലോക്ക് ടവറിനെ സ്പര്‍ശിച്ചാണ് മിന്നല്‍പ്പിണര്‍ കടന്നുപോയത്.
പ്രമുഖ ഫോട്ടോഗ്രാഫറായ മുഹമ്മദ് അല്‍ഹദ് ലിയാണ് ദൃശ്യം പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം മക്കയില്‍ കനത്ത മഴയുണ്ടായി. ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മഴയുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് ടവറാണ് മക്കയിലേത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.