പെൺകുട്ടിയുടെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ ചൊല്ലിയുള്ള തർക്കം 17 കാരെൻറ ജീവനെടുത്തു
മംഗളൂരു: പെൺകുട്ടിയുടെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നടത്തിയ സല്ലാപത്തെച്ചൊല്ലിയുള്ള പോര് 17 കാരന്റെ ജീവനെടുത്തു.ബെലഗാവി ജില്ലയിൽ മല്ലപുര ഗ്രാമത്തിലെ പ്രജ്വൽ സുങ്കഡയാണ് കൊല്ലപ്പെട്ടത്.
തന്നെ പരിഹാസപാത്രമാക്കിയത് സമപ്രായക്കാരായ കൂട്ടുകാരാണെന്ന് തിരിച്ചറിഞ്ഞ പ്രജ്വൽ തെറിവിളിച്ചു. ഇതിൽ ക്ഷുഭിതരായ കൂട്ടുകാർ നടത്തിയ അക്രമത്തിൽ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാൽ മരിച്ചു.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്ക് എതിരെ പൊലീസ് കേസെടുത്തു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.