• Home
  • News
  • ഗൾഫിന്റെ കാലം കഴിഞ്ഞോ...? ഗൾഫിലെ മലയാളികളുടെ ജോലി സാധ്യതക്ക് മങ്ങൽ സംഭവിച്ചോ? എം
yusafali

ഗൾഫിന്റെ കാലം കഴിഞ്ഞോ...? ഗൾഫിലെ മലയാളികളുടെ ജോലി സാധ്യതക്ക് മങ്ങൽ സംഭവിച്ചോ? എം എ യൂസഫലി മനസ്സ് തുറക്കുന്നു

ഗൾഫിന്റെ കാലം കഴിഞ്ഞോ...? ഗൾഫിലെ മലയാളികളുടെ ജോലി സാധ്യതക്ക് മങ്ങൽ സംഭവിച്ചോ?

മലയാളികളുടെ അഭിമാനമായ എം എ യൂസഫലി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിന്ന്

ഗൾഫിലെ മലയാളികളുടെ ജോലി സാധ്യത മങ്ങുന്നുണ്ടോ ?

ഗള്ഫിലുള്ളത് വിശാല ഹൃദയരായ അറബ് ഭരണകർത്താക്കൾ ആണ്, നമ്മൾ അവിടെ പോയി കച്ചവടം ചെയ്യുന്നതിനും, ജോലി ചെയ്യുന്നതിനും..കിട്ടുന്ന കാശു ഇങ്ങോട്ട് കൊണ്ടുവരാനുള്ള സാഹചര്യം അവർ ഒരുക്കിത്തരുന്നു. പക്ഷെ, ഇപ്പോൾ അവരുടെ ഭാവി തലമുറ വളർന്നു വരികയാണ്..അവരും നമ്മളെ പോലെ എഡ്യൂക്കേറ്റഡ് ബോയ്സും ഗേൾസും ആണ് അപ്പോൾ അവർക്കു തൊഴിൽ അവസരം ലഭിക്കും അപ്പോൾ നമ്മുടെ അവസരം കൂടുതലായി നഷ്ടപ്പെടും..കാരണം പ്രവാസി ഇന്ത്യക്കാരുടെ 60% നമ്മൾ മലയാളികളാണ്..അപ്പോൾ ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് നമ്മളെ ആയിരിക്കും. കേരളത്തിലുള്ളവർ ബുദ്ധിയും സംസ്കാരവും ഉള്ളവരാണ്. നമ്മൾ ഇനി അവസരങ്ങൾ ഇവിടെ സൃഷ്ടിക്കണം അതിനു എല്ലാവരുടെയും എഫേർട് ആവിശ്യമാണ്.

ഗൾഫിന്റെ വീഴ്ചയെയും ഇപ്പോഴുള്ള തിരിച്ചു വരവിനെയും കുറിച്

ഗള്ഫിന് വീഴ്ചയുണ്ടായപ്പോൾ പല പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളും എന്നോട് അഭിപ്രായം ചോദിച്ചിരുന്നു ...അപ്പോൾ ഞാൻ പറഞ്ഞു ഇത് ഒരു സൈക്കിൾ ആണ് ഇതൊരു ഗ്രാഫ് ആണ് കൂടിയും കുറഞ്ഞുമിരിക്കും ഞാൻ ഇത് 78 ലും 84 ലും 91 ലും കണ്ടിട്ടുണ്ട് 2006 ലും കണ്ടിട്ടുണ്ട് പക്ഷെ ഞാനെന്നും പറഞ്ഞിരുന്നു ഗള്ഫിലുള്ളത് ദീർഘ ദൃഷ്ടിയുള്ള ഭരണ കർത്താക്കളാണ്..ഗൾഫിന്റെ തളർച്ച താൽക്കാലികം മാത്രമാണ്..

Entertainment

Business