• Home
  • News
  • ഭക്ഷണ വിതരണ രംഗത്തേക്ക് ആമസോണും; ഇന്ത്യയിലാണ് പുതിയ പരീക്ഷണം
amazon

ഭക്ഷണ വിതരണ രംഗത്തേക്ക് ആമസോണും; ഇന്ത്യയിലാണ് പുതിയ പരീക്ഷണം

ഓണ്‍ലൈന്‍ ഭക്ഷണവിതരണരംഗത്തേക്ക് ഒരു കൈ നോക്കാന്‍ ആമസോണും. ഇന്ത്യയിലാണ് ആമസോണിന്റെ പുതിയ പരീക്ഷണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ രംഗത്ത് ഉണ്ടായ വിപണിയുടെ വളര്‍ച്ചയാണ് ആമസോണും ഈ മേഖലയിലേക്ക് കടന്നുവരുന്നതിന് കാരണം. പുതിയ കമ്പനി ഈ വര്‍ഷം ഉണ്ടാകും എന്നാണ് പുറത്തുവരുന്ന സൂചനകള്‍. ബുക്ക് ചെയ്താല്‍ ബുക്കും, വസ്ത്രങ്ങളും, മൊബൈല്‍ഫോണും പാഴ്സല്‍ എത്തുന്ന പോലെ ഇനി ഭക്ഷണവും എത്തും. ദിവസങ്ങള്‍ക്കുളിലല്ല, മിനിറ്റുകള്‍ക്കുളളില്‍. ഇ–കൊമേഴ്സ് രംഗത്തെ അതികായന്മാരായ ആമസോണാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണരംഗത്തേക്ക് കടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണരംഗത്ത് ഉണ്ടായ വളര്‍ച്ചയാണ് കമ്പനിയെ ഈ മേഖലയിലേക്ക് ഒരു കൈനോക്കാന്‍ പ്രേരിപ്പിക്കുന്നത്. പുതിയ കമ്പനിക്കു പകരം നിലവില്‍ മികച്ച വിപണിവിഹിതമുളള യൂബര്‍ ഈട്സിനെ ഏറ്റെടുക്കാന്‍ ആമസോണ്‍ തയ്യാറാകും എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇരുകമ്പനികളും അത് നിഷേധിച്ചു. നിലവില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുമായി ചേര്‍ന്നുളള പുതിയ സംരഭത്തിനാണ് ആമസോണിന്റെ ശ്രമം സെപ്റ്റംബറോെട ഇന്ത്യയിലെ നഗരമേഖലകളില്‍ ഭക്ഷണപൊതികളുമായി ആമസോണിന്റെ വാഹനങ്ങളും പായും എന്നാണ് റിപ്പാര്‍ട്ട്.

മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണരംഗത്ത് മുന്നേറ്റത്തിന് കാരണം. 2018ല്‍മാത്രം 176ശതമാനം വളര്‍ച്ചയാണ് വിപണിയില്‍ ഉണ്ടായത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുളളില്‍ സൊമാറ്റോ,സ്വഗ്ഗി അടക്കുമുളള ബ്രാന്റുകള്‍ വന്നതിനൊപ്പം തൊഴില്‍ സാധ്യതയുളള മേഖലയും ആയി രംഗംമാറി. ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നടക്കം വലിയ മത്സരം ഈകോമേഴ്സ് രംഗത്ത് ആമസോണ്‍ നേരിടുന്നുണ്ട്. ഇത് മറികടക്കണമെങ്കില്‍ പുതിയ ആശയങ്ങള്‍ ചെയ്തേപറ്റൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മേഖലകളിലേക്ക് തിരിയാന്‍ ആമസോണിനെ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍.

Entertainment

Business