• Home
  • News
  • സൗ​ദി​യി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ ഫീ​സ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് തി​രി​ച്ചു ന​ല്
saudi arabia

സൗ​ദി​യി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ ഫീ​സ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് തി​രി​ച്ചു ന​ല്‍കുന്നു

ജി​ദ്ദ: സൗ​ദി​ അറേബ്യയി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ ഫീ​സ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് തി​രി​ച്ചു ന​ല്‍കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യക്തമാക്കുന്നു. ഫീ​സി​ന​ത്തി​ല്‍ സ​ര്‍ക്കാ​റി​ലേ​ക്ക​ട​ക്കു​ന്ന തു​ക​യു​ടെ 80 ശ​ത​മാ​നം തി​രി​ച്ചു​ന​ല്‍കാ​നാ​ണ് തീ​രു​മാ​നം. ഉ​ത്തേ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ചെ​റു​കി​ട -ഇ​ട​ത്ത​രം മേ​ഖ​ല​യി​ല്‍ ഫീ​സു​ക​ള്‍ തി​രി​ച്ചു​ന​ല്‍കു​ന്ന​ത്. 2016ലും ​അ​തി​നു​ശേ​ഷ​വും പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് എ​ട്ടി​നം സ​ര്‍ക്കാ​ര്‍ ഫീ​സു​ക​ളാ​ണ് തി​രി​ച്ചു ന​ല്‍കു​ന്ന​ത്. ചെ​റു​കി​ട ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണി​ത്. കോ​ണ്‍ട്രാ​ക്ടി​ങ്, ചി​ല്ല​റ​വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള 20 തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ ഫീ​സ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് തി​രി​ച്ചു​ന​ല്‍കും. ഓ​രോ വ​ര്‍ഷ​വും ആ​ദ്യ​മാ​യി റി​ക്രൂ​ട്ട് ചെ​യ്യു​ന്ന 20 തൊ​ഴി​ലാ​ളി​ക​ളു​ടെ ഫീ​സാ​ണ് ഇ​വ്വി​ധം തി​രി​കെ ല​ഭി​ക്കു​ക. അ​തേ​സ​മ​യം കോ​ണ്‍ട്രാ​ക്ടി​ങ്, ചി​ല്ല​റ വ്യാ​പാ​ര​മൊ​ഴി​കെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ളുടെ​യും വി​സ ഫീ​സ് തി​രി​ച്ചു ല​ഭി​ക്കും. ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​വ​ര്‍ഷ വ​രു​മാ​നം 20 കോ​ടി റി​യാ​ലി​ല്‍ ക​വി​യാ​ന്‍ പാ​ടി​ല്ല. ചെ​റു​കി​ട- ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ചെ​റു​കി​ട -ഇ​ട​ത്ത​രം സ്ഥാ​പ​ന അ​തോ​റി​റ്റി അ​റി​യി​ച്ചു.

Entertainment

Business