• Home
  • News
  • ഫേസ്ബുക് ഇനി മനസുകൊണ്ട് ഉപയോഗിക്കാം കയ്യിന്റെ ആവിശ്യമില്ല
mindtyping

ഫേസ്ബുക് ഇനി മനസുകൊണ്ട് ഉപയോഗിക്കാം കയ്യിന്റെ ആവിശ്യമില്ല

മനസുകൊണ്ട് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ബ്രെയിന്‍ കംപ്യൂട്ടര്‍ ഓഗ്മെന്റഡ് റിയാലിറ്റി ഇന്റര്‍ഫേസ് ഉപകരണം ഫെയ്‌സ്ബുക്ക് വികസിപ്പിക്കുന്നു. 2017 ല്‍ നടന്ന എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് തങ്ങളുടെ ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് (ബിസിഐ) പദ്ധതി ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചത്. ശരീരത്തില്‍ ധരിച്ച് മനസില്‍ സ്വയം സംസാരിച്ചുകൊണ്ട് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമായിരിക്കുമിത്.കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ ഗവേഷകരുടെ സഹായത്തോടെയാണ് ഫെയ്‌സ്ബുക്ക് ബിസിഐ വികസിപ്പിക്കുന്നത്. നാഡീസംബന്ധമായ പ്രശ്‌നങ്ങളുള്ള രോഗികളുടെ തലച്ചോറില്‍ നിന്നും അവര്‍ പറയാന്‍ ഉദ്ദേശിക്കുന്നത് തത്സമയം തിരിച്ചറിഞ്ഞ് അവരെ വീണ്ടും സംസാരിക്കാന്‍ സഹായിക്കുന്നതിനായി പ്രവര്‍ത്തിച്ചുവരുന്ന ഗവേഷകരാണ് ഇവര്‍.

>

തലച്ചോറില്‍ നിന്നും വാക്കുകള്‍ ഡീകോഡ് ചെയ്‌തെടുക്കുന്നതില്‍ ഈ ഗവേഷകര്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ചെറിയവാചകങ്ങള്‍ ഡീകോഡ് ചെയ്‌തെടുക്കാന്‍ മാത്രമാണ് തങ്ങളുടെ അല്‍ഗൊരിതത്തിന് ഇതുവരെ സാധിച്ചിട്ടുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. കൂടൂതല്‍ വലിയ വാചകങ്ങള്‍ തലച്ചോറില്‍ നിന്നും തര്‍ജമ ചെയ്‌തെടുക്കാനുള്ള ശ്രമങ്ങളിലാണ് ഇവര്‍. ഈ സാങ്കേതിക വിദ്യ ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.കേവലം മൊബൈല്‍ സ്‌ക്രീനിലോ ലാപ്‌ടോപ്പിലോ നോക്കുകയല്ലാതെ ആളുകളെ ചുറ്റുമുള്ള ലോകവുമായി ബന്ധിപ്പിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയുമാണ് തങ്ങളുടെ ഒഗ്മെന്റഡ് റിയാലിറ്റി നല്‍കുന്ന ഉറപ്പെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു.കേവലം മൊബൈല്‍ സ്‌ക്രീനിലോ ലാപ്‌ടോപ്പിലോ നോക്കുകയല്ലാതെ ആളുകളെ ചുറ്റുമുള്ള ലോകവുമായി ബന്ധിപ്പിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയുമാണ് തങ്ങളുടെ ഒഗ്മെന്റഡ് റിയാലിറ്റി നല്‍കുന്ന ഉറപ്പെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു.

Entertainment

Business