• Home
  • News
  • ഹജ്ജ് കർമം നാളെ; അറഫാ ശനിയാഴ്ച
mecca

ഹജ്ജ് കർമം നാളെ; അറഫാ ശനിയാഴ്ച

മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിന് ഓഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച തുടക്കമിടും. ശനിയാഴ്ചയാണ് അറഫാദിനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ തീർത്ഥാടകർ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മിനാ താഴ്‌വരയിലേക്ക് നീങ്ങും. ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ നടക്കുന്ന മിന അടക്കമുള്ള മശാഇറുകളിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്.മക്ക അടക്കം വിവിധ സ്ഥലങ്ങളിൽനിന്ന് മിനായിലേക്കുള്ള റോഡുകളിലെല്ലാം വൻസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തടസ്സമില്ലാതെ വാഹനങ്ങൾ കടന്നുപോവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൗദി ട്രാഫിക് പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൂർണനിയന്ത്രണത്തിലാണ് റോഡുകൾ. ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഹജ്ജ് തീർത്ഥാടകർ താമസിക്കുന്ന കൂടാരങ്ങൾ മിനായിൽ ആഴ്ചകൾക്കുമുമ്പുതന്നെ പൂർണസജ്ജമായിട്ടുണ്ട്. അതത് ഹജ്ജ് സേവനവിഭാഗം സ്ഥാപനങ്ങൾ (മുതവഫ് സ്ഥാപനങ്ങൾ) തീർത്ഥാടകരുടെ കൂടാരങ്ങളിൽ ആവശ്യമായ ചെറിയ കിടക്കകളും തലയിണകളും ഒരുക്കിയിട്ടുണ്ട്. ഹാജിമാർക്ക് ആവശ്യമായ വെള്ളം, വൈദ്യുതി, ശൗചാലയം, പാഴ്‌വസ്തുക്കൾ നിക്ഷേപിക്കാനുള്ള ബക്കറ്റുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

Related News

Entertainment