യാത്രക്കാർക്ക് ഇനി കയ്യും വീശിപ്പോകാം, ബാഗേജ് എടുക്കാൻ ആൾ വീട്ടിലെത്തും
ബഹ്‌റൈൻ വിമാനത്താവളത്തിൽ യാത്രക്കാർക്ക് പുതിയ ‘ഹോം ചെക്ക് ഇൻ ‘ സൗകര്യം ഒരുക്കിയിരിക്കുകയാണ് അധികൃതർ. യാത്രക്കാർ ഭാരമേറിയ ബാഗേജുമായി വിമാനത്താവളത്തിലേക്ക് പോകേണ്ട ആവശ്യമില്ല. ഏജന്റ് യാത്രക്കാരന്റെ വീട്ടിൽ വന്ന് ബാഗേജ് എടുത്തുകൊള്ളും. ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ട് ( ബിഐഐ) ഹാല ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റിയുമായി സഹകരിച്ചാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.v
യാത്രക്കാർക്ക് യാതൊരു ടെൻഷനുമില്ലാതെ യാത്ര ചെയ്യാനുള്ള ഈ സംവിധാനം പരക്കെ സ്വീകാര്യമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ ഏജന്റ് സ്‌ഥലത്തെത്തി ബാഗേജുകൾ എയർപോർട്ടിലേക്ക് കൊണ്ടുപോയി ചെക്ക് ഇൻ ചെയ്യുന്ന സംവിധാനമാണിത്. വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി ചെക്ക് ഇൻ ചെയ്ത ശേഷം യാത്രക്കാരന്റെ ബോർഡിങ് പാസും എടുത്തു നൽകും. ബാഗേജുകൾ വിമാനത്തിൽ കയറ്റി എന്നുറപ്പാക്കിയുള്ള ടാഗുകൾ യാത്രക്കാരന് നൽകും.
യാത്രക്കാരൻ വിമാനത്താവളത്തിൽ ചെന്ന് ഹാല ഏജന്റിൽ നിന്ന് ബോർഡിങ് പാസുകൾ കൈപ്പറ്റിയ ശേഷം നേരെ ഇമിഗ്രേഷനിലേക്ക് ചെന്നാൽ മതി. യാത്രക്കാർക്ക് യാതൊരു ടെൻഷനുമില്ലാതെ യാത്ര ചെയ്യാനുള്ള ഈ സംവിധാനം പരക്കെ സ്വീകാര്യമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പരമ്പരാഗത രീതികൾ മാറ്റി യാത്രികർക്ക് കൂടുതൽ സകാര്യപ്രദവും കാര്യക്ഷമവുമായ യാത്രാനുഭവം ഉണ്ടാക്കുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഹാല ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റി മാനേജിങ് ഡയറക്ടർ ഐമൻ സൈനൽ പറഞ്ഞു.
യാത്രക്കാർക്ക് അവരുടെ യാത്ര ആസൂത്രണം ചെയ്ത് 30 ദിവസം മുൻപും ഫ്‌ളൈറ്റ് സമയത്തിന്റെ 12 മണിക്കൂർ മുൻപ് വരെയും ഈ സംവിധാനത്തിന് വേണ്ടി അപേക്ഷിക്കാം. അതിനായി homecheckin@ halabahrain.bh എന്ന മെയിലിൽ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബഹ്‌റൈൻ രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ് സൈറ്റ് സന്ദർശിക്കുക.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.