• Home
  • News
  • ബലി പെരുന്നാളിന് സാധനങ്ങൾക്ക് വിലകൂട്ടിയാൽ നടപടി
oman bakrid market

ബലി പെരുന്നാളിന് സാധനങ്ങൾക്ക് വിലകൂട്ടിയാൽ നടപടി

മ​സ്​​ക​ത്ത്​: ബ​ലി​പെ​രു​ന്നാ​ൾ തി​ര​ക്ക്​ വർധിച്ചതോടെ വി​പ​ണി​യി​ൽ നി​രീ​ക്ഷ​ണം ക​ർ​ക്ക​ശ​മാ​ക്കി​യ​താ​യി ഉപപോഗ്‌ത്യ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും മ​റ്റു ക​ട​ക​ളി​ലും അ​ന്യാ​യ വി​ല​വ​ർ​ധ​ന ഇ​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ നി​രീ​ക്ഷ​ണ​മെ​ന്ന്​ അ​തോ​റി​റ്റി പ​രാ​തി വി​ഭാ​ഗം മേ​ധാ​വി വ​ലീ​ദ്​ ബി​ൻ അ​ലി അ​ൽ റ​വാ​ഹി പ​റ​ഞ്ഞു. അ​ന്യാ​യ​മാ​യി വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും.വ​സ്​​ത്ര​ങ്ങ​ൾ​ക്കും സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ​ക്കും മ​റ്റ്​ അ​നു​ബ​ന്ധ ഉ​ൽ​​പ​ന്ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ക്കു​ന്ന സ​മ​യ​മാ​ണി​ത്. അ​തോ​റി​റ്റി​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്​​മ​െൻറു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​ട​ങ്ങി​യ പ​രി​ശോ​ധ​ന സം​ഘ​ങ്ങ​ൾ​ക്കാ​ണ്​ രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. പ്ര​ത്യേ​ക ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കി രാ​വി​ലെ​യും വൈ​കീ​ട്ടും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. അ​ന്യാ​യ വി​ല​വ​ർ​ധ​ന​ പ​രി​ശോ​ധി​ക്കു​ന്ന​തി​നൊ​പ്പം വി​പ​ണി​യി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. ഇ​റ​ച്ചി​ക്ക​ട​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​റ​ച്ചി​യു​ടെ നി​ല​വാ​ര​വും വി​ല​യു​മാ​ണ്​ പ​രി​ശോ​ധി​ക്കു​ക. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ൽ റ​വാ​ഹി പ​റ​ഞ്ഞു.

Entertainment

Business