• Home
  • News
  • ഇരുട്ടി വെളുത്തപ്പോൾ വെള്ളത്തിൽ മുങ്ങി നിലമ്പുർ
nilambur flood

ഇരുട്ടി വെളുത്തപ്പോൾ വെള്ളത്തിൽ മുങ്ങി നിലമ്പുർ

നിലമ്പൂര്‍: കഴിഞ്ഞ വര്‍ഷത്തെ മഹാ പ്രളയത്തിൽ വന്‍നാശം നേരിട്ട നിലമ്പൂരില്‍ വീണ്ടും ഓഗസ്റ്റ് എട്ടിന് പ്രളയം. ഇന്ന് ഇരുട്ടിവെളുത്തപ്പോള്‍ നിലമ്പൂര്‍ ടൗണ്‍ വെള്ളത്തില്‍ മുങ്ങി. വീടുകളിലും കടകളിലും വെള്ളം കയറി. കടകളില്‍ വെള്ളംകയറി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ നശിച്ചു.നിലമ്പൂര്‍ മാനവേദൻ സ്‌കൂള്‍ പരിസരത്ത് നിന്ന് നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടു. കാറുകള്‍ വെള്ളത്തില്‍ മുങ്ങി. ഗൃഹോപകരണ സാധനങ്ങള്‍ വെള്ളത്തില്‍ ഒഴുകി.

വീടുകളുടെ ഒരുനില പൊക്കത്തില്‍ വരെയാണ് ജലനിരപ്പ് ഉയര്‍ന്നത്. പുലര്‍ച്ചെ മുതല്‍ ബോട്ടുകളിലും മറ്റുമായി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയായിരുന്നു. വീടുകളില്‍ ഉറങ്ങിക്കിടക്കവേ വെള്ളം തട്ടിയാണ് പലരും ഉണര്‍ന്നത്. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളും ഏറക്കുറേ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി.നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍പ്പൊക്കത്തിലാണ് വെള്ളമുയര്‍ന്നത്. ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. പ്രദേശത്തെ വ്യാപാര സ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലായി.

Entertainment

Business