• Home
  • News
  • നാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ദുബൈയിൽ കളക്ഷൻ സെന്റർ
dubai flood collection centre

നാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ദുബൈയിൽ കളക്ഷൻ സെന്റർ

ദുബാ

യ്: നാട്ടിലെ പ്രളയക്കെടുതിയിൽ അകപ്പെട്ടു ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ദുരിതാശ്വാസ സാമഗ്രികൾ ദുബൈയിൽ നിന്ന് എത്തിക്കാം കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് ഗള്‍ഫില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനായി ദുബൈയിലെ കറാമയില്‍ കളക്ഷന്‍ സെന്റര്‍ തുറന്നു. ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍, നാപ്കിന്‍, സോപ്പ്, പേസ്റ്റ് തുടങ്ങിയ അവശ്യവസ്തുക്കളും ബിസ്കറ്റ്, റസ്ക് തുടങ്ങിയ ഭക്ഷണസാധനങ്ങളുമാണ് ശേഖരിക്കുന്നത്. ജില്ലാകളക്ടര്‍മാരുടെ സഹകരണത്തോടെയാണ് സമാഹരണം. വിവരങ്ങള്‍ക്ക് +971 58 928 8001, +971 50 182 3077 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.