• Home
  • News
  • പ്രളയം; നാടിനൊപ്പം പ്രവാസി മനസ്സ്
pravasi kerala flood

പ്രളയം; നാടിനൊപ്പം പ്രവാസി മനസ്സ്

ദോഹ:നാട്ടിലെ മഴദുരന്തങ്ങൾ നൽകുന്ന നടുക്കത്തിൽ നിന്ന് മോചിതരാകാൻ കഴിയാതെയാണ് പ്രവാസി മലയാളികളുടെ ബലിപെരുന്നാൾ ദിനം കഴിഞ്ഞു പോയത്. ഈദ് ആഘോഷിക്കാനാകാതെ പ്രവാസി മലയാളികൾ. പുലർച്ചെ ഈദ് നമസ്‌കാരത്തിൽ പങ്കുകൊണ്ടതും വിങ്ങുന്ന മനസോടെയാണെന്ന് മലയാളികൾ. ഈദ് അവധിക്ക് നാട്ടിലേക്ക് പോയിട്ടും വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടിലേക്ക് എത്തിപ്പെടാൻ കഴിയാത്തവർ ഏറെയുണ്ട്. കുടുംബവും ബന്ധുക്കളുമൊക്കെ ദുരിതാശ്വാസ ക്യാംപുകളിലുള്ളവർ, വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വിഷമിക്കുന്നവർ തുടങ്ങി ആശങ്കയുടെ നടുവിലാണ് മലബാറിൽ നിന്നുള്ള ഓരോ മലയാളികളും.നാട്ടിലെ വീടുകൾ ദുരന്തത്തെ നേരിടുന്നവർക്ക് താമസിക്കാൻ കൊടുത്ത നന്മ മരങ്ങളും ഒട്ടേറെയുണ്ട്. പുലർച്ചെ പള്ളിയിൽ പോയി നമസ്‌കാരത്തിൽ പങ്കെടുത്ത ശേഷം ദുരിതാശ്വാസ ക്യാംപുകളിൽ അയയ്ക്കാൻ സാധനങ്ങളും മറ്റും ശേഖരിക്കുന്ന തിരക്കിലാണ് ചിലർ. ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ്, ഖത്തർ എയർവേയ്‌സ് എന്നിവ കൊച്ചിയിലേക്കുള്ള സർവിസുകൾ പുനരാരംഭിച്ചതിനാൽ ശനി, ഞായർ ദിവസങ്ങളിലായി നാട്ടിലേക്ക് പോയവരും ഏറെയാണ്. ഇൻഡിഗോയുടെ ദോഹ-കൊച്ചി വിമാനം വൈകിട്ട് അഞ്ചരയോടെ കൊച്ചിയിൽ എത്തിയിരുന്നു. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ നിന്നു കുടുംബങ്ങൾ എത്തിയെങ്കിലും 70 തിലധികം കുടുംബങ്ങളുടെ ജീവൻ മണ്ണിനടിയിലാകുമ്പോൾ ഒന്നു ചിരിക്കാൻ പോലും കഴിയുന്നില്ലെന്ന് കണ്ണൂരുകാരനായ റുവൈസ് അഹമ്മദ് പറഞ്ഞു.

Entertainment

Business