എക്‌സ്‌പോ ദോഹ ലോഗോ പതിച്ച നമ്പർ പ്ലേറ്റുകൾ ഇന്നുമുതൽ
ദോഹ ∙ എക്‌സ്‌പോ ദോഹ ലോഗോ പതിച്ച വാഹന നമ്പർ പ്ലേറ്റുകൾ താൽപര്യമുള്ളവർക്ക് ഇന്നു മുതൽ ലഭ്യമാകുമെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ്. പ്രൈവറ്റ് ലൈസൻസ് പ്ലേറ്റുകൾക്കാണ് ലോഗോ പതിച്ചവ ലഭിക്കുക. നിശ്ചിത ഫീസ് നൽകി നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാം. എക്‌സ്‌പോ ദോഹ ലോഗോ പതിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ നിർമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.