കുവൈറ്റിൽ 126 കുപ്പി നാടൻ മദ്യവുമായി രണ്ട് പ്രവാസികൾ പിടിയിൽ
കുവൈറ്റിലെ സാൽമിയ മേഖലയിൽ പ്രാദേശികമായി മദ്യം ഉൽപ്പാദിപ്പിച്ച രണ്ട് പ്രവാസികളെ ഹവല്ലി പോലീസ് വിജയകരമായി പിടികൂടി. 126 കുപ്പി നാടൻ മദ്യവും ആയിരം ദിനാറും ഇവരിൽ നിന്ന് കണ്ടെത്തി. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച് സാൽമിയ പ്രദേശത്ത് ആളുകൾ കറുത്ത ബാഗുകൾ ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് പോലീസ് പട്രോളിംഗ് ടീം കണ്ടെതുകയും വ്യക്തികളെ സമീപിച്ചപ്പോൾ, അവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടരുകയും ഒടുവിൽ ഇവരെ പിടികൂടുകയും ചെയ്തു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.