• Home
  • News
  • നൗഷാദും കുടുംബവും യു എ യിൽ എത്തും
naushad

നൗഷാദും കുടുംബവും യു എ യിൽ എത്തും

ദുബായ്: പ്രളയ കെടുതിയിൽ അകപെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന എറണാകുളം ബ്രോഡ്‌വേയിലെ വഴിയോര കച്ചവടക്കാരൻ മാലിപ്പുറം സ്വദേശി നൗഷാദും കുടുംബവും യുഎഇ സന്ദർശിക്കും. ഓണത്തിന് ശേഷമായിരിക്കും പ്രവാസികളുടെ സ്നേഹാദരം ഏറ്റുവാങ്ങാനുള്ള സന്ദർശനം. ഇദ്ദേഹത്തെ ദുബായിലെ സ്മാർട് ട്രാവൽസ് എംഡി അഫി അഹമദ് ഇന്നലെ നേരിട്ട് വീട്ടിലെത്തി ക്ഷണിച്ചതനുസരിച്ചാണ് സമ്മതമറിയിച്ചത്.

നൗഷാദിനും കുടുംബത്തിനും യുഎഇ സന്ദർശിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരു ലക്ഷം രൂപ സമ്മാനവും അഫി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പണം നൗഷാദ് പുതുതായി തുറക്കുന്ന കടയില്‍ നിന്ന് വസ്ത്രങ്ങൾ വാങ്ങി പ്രളയബാധിത പ്രദേശത്തെ ആൾക്കാർക്ക് നൽകാൻ തീരുമാനിച്ചു. ചെക്ക് നൗഷാദിന് കൈമാറുകയും ചെയ്തു. കൂടാതെ, ഒരു ലക്ഷം ദിർഹം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും കൈമാറുമെന്നും അഫി അഹമ്മദ് പ്രഖ്യാപിച്ചു.