• Home
  • News
  • കേരളത്തിന് പ്രവാസ ലോകത്തുനിന്ന് സഹായ പ്രളയം ; സംഭാവന നല്കാൻ ആഗ്രഹിക്കുന്നവർ ബന്ധ
kerala flood pravasi

കേരളത്തിന് പ്രവാസ ലോകത്തുനിന്ന് സഹായ പ്രളയം ; സംഭാവന നല്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പറുകൾ ഇവയാണ്

ദുബായ്: പ്രവാസലോകത്തുനിന്നുള്ള പ്രളയസഹായത്തിന്റെ ഒഴുക്ക് അവസാനിക്കുന്നില്ല. ഓരോ ദിവസവും എമിറേറ്റിന്റെ ഓരോ ഭാഗത്തും മലയാളികൾ ദുരിതാശ്വാസവസ്തുക്കളുടെ ശേഖരണം തുടർന്നുകൊണ്ടിരിക്കുകയാണ്

യു.എ.ഇ. ടൊവിനോ ഫാൻസ്

മഹാ പ്രളയ ദുരന്തത്താൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തങ്ങളാൽ ആവുന്ന സഹായം എത്തിക്കുകയാണ് യു.എ.ഇ.യിലുള്ള ടൊവിനോ ഫാൻസിന്റെ നേതൃത്വത്തിൽ. ശുചീകരണ വസ്തുക്കൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവയാണ് നാട്ടിലേക്കു അയക്കുന്നത്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടണം:

സന്തോഷ് (ദുബായ്) : +971524614337

ഷാസ് (ഷാർജ) : +971 55 292 3446

മധു (അജ്മാൻ) : +971 52 418 2194

ഡേവിസ് (ഫുജൈറ) : +971 52 329 9098

രെജു (റാസൽഖൈമ) : +971 55 576 6860

ഇല്യാസ് (അബുദാബി) : +971 50 463 6561

പ്രോഗ്രസ്സീവ് പയ്യന്നൂർ സഹായമെത്തിച്ചു

യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിൽ പ്രവർത്തിക്കുന്ന പയ്യന്നൂർ നിവാസികളുടെ ഇടതുപക്ഷ കൂട്ടായ്മയായ പ്രോഗ്രസ്സീവ് പയ്യന്നൂർ നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായമെത്തിച്ചു. ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ, വെള്ളം കയറിയ വീടുകൾ ശുചീകരിക്കാനുള്ള സാമഗ്രികൾ എന്നിങ്ങനെയുള്ള സാധനങ്ങളുടെ കിറ്റുകളാണ് ക്യാമ്പുകളിൽ വിതരണം ചെയ്തത്. പയ്യന്നൂർ നഗരസഭയിലുൾപ്പെടുന്ന കാനായി, മുത്തത്തി തുടങ്ങിയ പ്രദേശങ്ങളിലുള്ള പത്തിലധികം ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കാവശ്യമായ സാധനങ്ങളാണെത്തിച്ചത്. മാസ് ഷാർജ അടക്കമുള്ള സംഘടനകളിൽ പ്രവർത്തിക്കുന്ന നാസർ, രതീഷ്, മുത്തലിബ്, അഷറഫ്, ഷൈജു, നളിനാക്ഷൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ കൈമാറിയത്.

Entertainment

Business