• Home
  • News
  • ഖത്തറിൽ ഇന്ന് ശക്തമായ കാറ്റിനും മഴക്കും സാധ്യത
qatar wheather

ഖത്തറിൽ ഇന്ന് ശക്തമായ കാറ്റിനും മഴക്കും സാധ്യത

ദോഹ: ഖത്തറിൽ ഇന്ന് ഉച്ചകഴിഞ്ഞു ചിലസ്ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ചൊവ്വാഴ്ച ഉച്ചയോടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ പൊടിക്കാറ്റിനൊപ്പം മഴയുണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.കാറ്റിന്റെ വേഗത ആദ്യം 5 നോട്ടിൽ കുറവായിരിക്കും എന്നാൽമഴയ്‌ക്കൊപ്പം 35 നോട്ട് വരെ ഉയരുമെന്നും ചില സ്ഥലങ്ങളിൽ ദൃശ്യപരത 2 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരപ്രദേശങ്ങളിൽ മുന്നറിയിപ്പ് ഇല്ലെങ്കിലും, ഈ സ്ഥലങ്ങളിൽ ചില സമയങ്ങളിൽ മൂടൽമഞ്ഞും ഭാഗികമായി തെളിഞ്ഞ കാലാവസ്ഥയും ഉണ്ടാകുമെന്ന് അറിയിപ്പിൽ പറയുന്നു

Related News

Entertainment

Business