• Home
  • News
  • ഒമാനി റിയാലിന്റെ വിനിമയ നിരക്ക് ഉയരങ്ങളിൽ; 185 രൂപ കടന്നു
oman exchange rate

ഒമാനി റിയാലിന്റെ വിനിമയ നിരക്ക് ഉയരങ്ങളിൽ; 185 രൂപ കടന്നു

മ​സ്​​ക​ത്ത്​: രൂ​പ​യു​ടെ മൂ​ല്യം ഡോ​ള​റി​നെ​തി​രെ വീ​ണ്ടും ഇ​ടി​ഞ്ഞ​തോ​ടെ ഗ​ൾ​ഫ്​ ക​റ​ൻ​സി​ക​ളു​ടെ വി​നി​മ​യ നി​ര​ക്ക്​ ഉയരങ്ങളിൽ. തി​ങ്ക​ളാ​ഴ്​​ച ഒ​രു ഒ​മാ​നി റി​യാ​ലി​ന്​ 185 രൂ​പ​ക്കു​ മു​ക​ളി​ൽ വ​രെ ല​ഭി​ച്ചു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 184.40 മു​ത​ൽ 184.50 രൂ​പ വ​രെ​യാ​യി​രു​ന്നു നി​ര​ക്ക്​. മൂ​ല്യ​ത്തി​ലെ ഇ​ടി​വി​നെ തു​ട​ർ​ന്ന്​ ഇ​ത്​ 185.20 വ​രെ ഉ​യ​ർ​ന്നു. വൈ​കീ​ട്ട്​ വി​പ​ണി അ​വ​സാ​നി​ച്ച​പ്പോ​ൾ 185 രൂ​പ​യാ​ണ്​ ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ആ​റു​മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ വി​നി​മ​യ നി​ര​ക്ക്​ 185 രൂ​പ​യി​ൽ എ​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ വി​പ​ണി ഓപ്പൺ ചെയ്യുമ്പോൾ 71.13 ആ​യി​രു​ന്നു ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ വി​നി​മ​യ മൂ​ല്യം. തു​ട​ർ​ന്ന്​ അ​ൽ​പം മെ​ച്ച​പ്പെ​ട്ട്​ 71.08 എ​ന്ന നി​ല​യി​ലേ​ക്ക്​ ഉ​യ​ർ​ന്നെ​ങ്കി​ലും പി​ന്നീ​ട്​ താ​ഴേ​ക്കു​പോ​യി. 71.46 വ​രെ പോ​യ നി​ര​ക്ക്​ വി​പ​ണി​യു​ടെ സ​മ​യം അ​വ​സാ​നി​ക്കു​േ​മ്പാ​ൾ 71.40തി​ലെ​ത്തി.രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലെ ഇ​ടി​വ്​ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ ഗ്ലോ​ബ​ൽ മ​ണി എ​ക്​​സ്​​ചേ​ഞ്ച്​ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ. മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ രൂ​പ​യു​ടെ മൂ​ല്യം 72 വ​രെ പോ​കാ​നി​ട​യു​ണ്ട്. വി​നി​മ​യ നി​ര​ക്ക്​ 187 രൂ​പ മു​ത​ൽ 188 രൂ​പ വ​രെ എ​ത്താ​നാ​ണി​ട. ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ വി​ദേ​ശ ക​റ​ൻ​സി​യി​ൽ സൊ​വ​റി​ൻ ബോ​ണ്ട്​ പു​റ​ത്തി​റ​ക്കു​ന്ന​ത്​ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇൗ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മേ രൂ​പ​യു​ടെ മൂ​ല്യം മെ​ച്ച​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ള്ളൂ​വെ​ന്നും മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു. ചൈ​ന​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ ന​ട​ക്കു​ന്ന വ്യാ​പാ​ര യു​ദ്ധ​വും ക​ശ്മീ​ർ അ​ട​ക്കം വി​വി​ധ ജി​യോ പൊ​ളി​റ്റി​ക്ക​ൽ പ്ര​ശ്​​ന​ങ്ങ​ളു​മാ​ണ്​ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലെ തു​ട​രു​ന്ന ഇ​ടി​വി​ന്​ കാ​ര​ണം. ആ​ഗോ​ള​ത​ല​ത്തി​ൽ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​​െൻറ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​ണ്. ഇ​ന്ത്യ​യി​ല​ട​ക്കം സ്വ​ർ​ണ​ത്തി​ന്​ നി​ക്ഷേ​പ​മെ​ന്ന രീ​തി​യി​ൽ പ്ര​ധാ​ന്യം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശ നി​ക്ഷേ​പ​ക​ർ ആ​ഗ​സ്​​റ്റി​ൽ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ​നി​ന്ന്​ വ​ൻ​തോ​തി​ൽ നി​ക്ഷേ​പം പി​ൻ​വ​ലി​ച്ച​തും രൂ​പ​യു​ടെ മൂ​ല്യ​മി​ടി​യാ​നും ഡോ​ള​ർ ശ​ക്​​ത​മാ​കാ​നും കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു.

Entertainment

Business