• Home
  • News
  • മോദിയുടെ യുഎഇ സന്ദർശനം ചരിത്രമാകും: യൂസഫലി
modi yusafali

മോദിയുടെ യുഎഇ സന്ദർശനം ചരിത്രമാകും: യൂസഫലി

ദുബായ്: മോദിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള സൗഹൃദവും സാമൂഹിക-സാംസ്കാരിക ബന്ധവും ദൃഢമാകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. യുഎഇ പരമോന്നത ബഹുമതിയായ സായിദ് മെഡൽ ഇന്ത്യൻ പ്രധാനമന്ത്രി ഏറ്റുവാങ്ങുന്നത് യുഎഇയിലെ മുഴുവൻ ഇന്ത്യക്കാർക്കുമുള്ള ബഹുമതിയാണ്. ഈ സന്ദർശനം ചരിത്രമാകും. എണ്ണ മേഖലയിലും വ്യാപാര വ്യവസായ രംഗത്തും അടിസ്ഥാന സൗകര്യ വികസനം മുതൽ വിനോദ സഞ്ചാര, വ്യോമയാന മേഖല വരെയുള്ള യുഎഇ- ഇന്ത്യ ബന്ധത്തിന്റെ സുവർണ കാലഘട്ടമാണിത്. അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ യുഎഇയ്ക്ക് സുപ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Related News