• Home
  • News
  • പണപ്പിരിവിന്റെ പേരിൽ ജനങ്ങളെ വെറുപ്പിക്കരുതെന്ന് പ്രവർത്തകരോട് സി.പി.എം
cpm

പണപ്പിരിവിന്റെ പേരിൽ ജനങ്ങളെ വെറുപ്പിക്കരുതെന്ന് പ്രവർത്തകരോട് സി.പി.എം

തിരുവനന്തപുരം:ജനങ്ങളെ പണപ്പിരിവിന്റെ പേരിൽ വെറുപ്പിക്കരുതെന്നു സിപിഎം. പ്രവർത്തന ശൈലിയിൽ വരുത്തേണ്ട തിരുത്തലുകൾ നിർദേശിച്ചു സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച സംഘടനാ രേഖയിലാണു ഈ നിർദ്ദേശം. പലരും ഇക്കാര്യം ചർച്ചയിലും ചൂണ്ടിക്കാട്ടി. വീടുകളിലെ നിർബന്ധിത പിരിവ് പാർട്ടിയോടുള്ള നീരസത്തിനും അനിഷ്ടത്തിനും ഇടയാക്കും. പിരിവു നൽകാത്തവരെ ശത്രുപക്ഷത്താക്കുന്ന നടപടികൾ അരുത്. ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കിൽ തട്ടിക്കയറുന്നവരുണ്ട്. വീടുകളിൽ പോകുന്ന പാർട്ടിക്കാർ അവിടെയുള്ളവരോടു വിനയത്തോടെയും മാന്യമായും പെരുമാറണം. രാഷ്ട്രീയമായി എതിരഭിപ്രായം പറയുന്നവരെയും അടുപ്പിച്ചു കൊണ്ടുവരാൻ സാധിക്കണമെന്നും സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗം ഇന്നു സമാപിക്കും.

Entertainment

Business