• Home
  • News
  • ഇന്ത്യയിലെ രണ്ടാമത്തെ മികച്ച പോലീസായി കേരള പോലീസ്
kerala police

ഇന്ത്യയിലെ രണ്ടാമത്തെ മികച്ച പോലീസായി കേരള പോലീസ്

ന്യൂഡൽഹി :ഡൽഹി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലെന്നു പഠനറിപ്പോർട്ട്. മൊത്തം മികവിൽ ഡൽഹിയും കേരളവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. അടിസ്ഥാന സൗകര്യം, ആൾബലം, ബജറ്റ് വിഹിതം എന്നിവയുടെ കാര്യത്തിൽ ആണ് ഇത്. മഹാരാഷ്ട്ര മൂന്നാമതും. ആൾബലത്തിന്റെ കാര്യത്തിൽ ഡൽഹിയും കേരളവും ബലാബലം നിൽക്കുമ്പോൾ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ ഡൽഹി ഒരുപടി മുന്നിലാണ്. 1.03 ആണു ഡൽഹിയുടെ ഇൻഡ്കസ് പോയിന്റെങ്കിൽ കേരളത്തിന് 0.89.

ബജറ്റ് വിഹിതത്തിന്റെ കാര്യത്തിൽ പക്ഷേ, കേരളവും ഡൽഹിയും മഹാരാഷ്ട്രയ്ക്കും പിന്നിലാണ്. ലോക്നീതി സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് ആൻഡ് കോമൺ കോസ് തയാറാക്കിയ രാജ്യത്തെ പൊലീസിങ് റിപ്പോർട്ടിലാണ് (2019) നിരീക്ഷണം.2016 വരെയുള്ള കണക്കനുസരിച്ച് ടെലിഫോണോ വയർലെസ് ഫോണോ പോലുമില്ലാത്ത 24 പൊലീസ് സ്റ്റേഷനുകൾ രാജ്യത്തുണ്ട്. ജാർഖണ്ഡ്, നാഗാലാൻഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായാണ് ഈ 24 സ്റ്റേഷനുകൾ. ഇത്തരം സൗകര്യങ്ങളിൽ മുന്നിലുള്ള കേരളത്തിൽ ഒരു പൊലീസ് സ്റ്റേഷനിൽ ശരാശരി 6 കംപ്യൂട്ടറെങ്കിലുമുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. പല സ്റ്റേഷനുകളിലും ഇതു 10 വരെയാണ്. വാഹനമില്ലാത്ത പൊലീസ് സ്റ്റേഷനുകളും രാജ്യത്തുണ്ട്. ഛത്തീസ്ഗഡ്, ജാർഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളിൽ. ഇക്കാര്യത്തിലും കേരളത്തിന്റെ നില ഏറെ ഭേദമാണ്.

ഇതേസമയം, ഹെവി ഡ്യൂട്ടി വാഹനങ്ങളുടെ എണ്ണത്തിൽ കേരളത്തിനു ഞെരുക്കമുള്ളതായി റിപ്പോർട്ടിലുണ്ട്. പൊലീസ് സ്റ്റേഷനുകൾക്കു സ്വന്തമായുള്ള സ്ഥലത്തിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളാണു ഭേദം. കേരളത്തിലെ സ്റ്റേഷനും പരിസരവും ഇരിക്കുന്ന സ്ഥലത്തെക്കാൾ ഇരട്ടിയാണ് ഒട്ടുമിക്കയിടത്തും.

Entertainment

Business