• Home
  • News
  • താമസസ്ഥലം പ്രശ്നമല്ല; ഇനി വാഹനം ഏത് ആർ.ടി.ഓ ഓഫീസിലും രജിസ്റ്റർ ചെയ്യാം
vehicle registration

താമസസ്ഥലം പ്രശ്നമല്ല; ഇനി വാഹനം ഏത് ആർ.ടി.ഓ ഓഫീസിലും രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം:വാഹന രെജിസ്ട്രേഷൻ നടപടി ക്രമങ്ങളിൽ സുപ്രധാനമായ മാറ്റം. അടുത്ത മാസം ഒന്നു മുതൽ വാഹന ഉടമയുടെ താമസ സ്ഥലം എവിടെയെന്നതു കണക്കിലെടുക്കാതെ സംസ്ഥാനത്തെ ഏത് ആർടിഒ ഓഫിസിലും വാഹനം റജിസ്റ്റർ ചെയ്യാൻ സാധിക്കും. കേന്ദ്ര മോട്ടർ വാഹന നിയമ ഭേദഗതി അനുസരിച്ചാണ് ഈ സൗകര്യം വരുന്നത്.റജിസ്റ്റർ ചെയ്യുന്ന ആർടിഒ ഓഫിസ് പരിധിക്കുള്ളിൽ സ്ഥിരമായോ താൽ‌ക്കാലികമായോ താമസിക്കുന്നതിന്റെ രേഖ ഹാജരാക്കിയാലേ നിലവിൽ വാഹനം റജിസ്റ്റർ ചെയ്യാൻ കഴിയൂ.

നാടു വിട്ടു താമസിക്കുന്നവർ റജിസ്ട്രേഷനു വാഹനം നാട്ടിലേക്കു കൊണ്ടുപോകണം. റജിസ്റ്റർ ചെയ്യുന്ന ഓഫിസിനു കീഴിലെ റജിസ്ട്രേഷൻ നമ്പറേ ഇപ്പോൾ അനുവദിക്കൂ.ഏത് ഓഫിസിൽ നിന്നും ഏതു ജില്ലയുടെ റജിസ്ട്രേഷൻ നമ്പറും സ്വന്തമാക്കാമെന്നതാണു ഭേദഗതി.ഏറ്റവും ആവശ്യക്കാരുള്ള റജിസ്ട്രേഷൻ നമ്പറുകൾ (തിരുവനന്തപുരത്തെ കെഎൽ 01 പോലുള്ളവ) സ്വന്തമാക്കാൻ മറ്റു ജില്ലകളിൽ നിന്നുള്ളവർ അപേക്ഷിക്കുമെന്നതിനാൽ, മേൽവിലാസത്തിലെ ആർടിഒ ഓഫിസിനു കീഴിലെ നമ്പർ നൽകാനാണ് ആലോചന. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ നാളെ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും.