• Home
  • News
  • സൗദി ദേശിയദിനം; സ്വകാര്യ മേഖലയിൽ ഒരു ദിവസത്തെ അവധി
saudi natioanal day

സൗദി ദേശിയദിനം; സ്വകാര്യ മേഖലയിൽ ഒരു ദിവസത്തെ അവധി

സൗദി ദേശീയ ദിനം പ്രമാണിച്ചുള്ള അവധി സ്വകാര്യ മേഖലയില്‍ ഒരു ദിവസം. ദേശീയ ദിനമായ സെപ്തംബര്‍ 23ന് രാജ്യത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളും നിര്‍ബന്ധമായും അവധി നല്‍കിയിരിക്കണമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ തുടര്‍ച്ചയായ നാല് ദിനങ്ങളാണ് ദേശീയ ദിനത്തോടനുബന്ധിച്ച അവധി.

ഇരുപത്തിയഞ്ചാം തൊഴില്‍ നിയമ വകുപ്പ് പ്രകാരം രാജ്യത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളും ദേശീയ ദിനമായ സെപ്തംബര്‍ ഇരുപത്തിമൂന്ന് തിങ്കളാഴ്ച അവധി നല്‍കിയിരിക്കണമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ വാരാന്ത്യ അവധി ഉല്‍പ്പെടെ തുടര്‍ച്ചയായ നാല് ദിനങ്ങള്‍ അവധിയായിരിക്കും. ദേശീയ ദിനത്തിന്റെ തൊട്ട് മുമ്പുള്ള ദിനം കൂടി അവധി നല്‍കിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിനം അവധി അനുവദിച്ചിരിക്കുന്നത്. എണ്‍പത്തിയൊമ്പതാമത് ദേശീയ ദിനമാണ് രാജ്യം കൊണ്ടാടാന്‍ ഒരുങ്ങുന്നത്.