• Home
  • News
  • സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരളത്തിൽ 'പ്രൊഫസർ പോയിന്റർ'
profssor pointer

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരളത്തിൽ 'പ്രൊഫസർ പോയിന്റർ'

കൊച്ചി:കേരളത്തിലെ റോഡ് സുരക്ഷാ അവബോധ പ്രചാരണ രംഗത്ത് ഏറെ പ്രശസ്തിയും രാജ്യാന്തര മീഡിയ സേഫ്റ്റി അവാർഡും കരസ്ഥമാക്കിയ പപ്പു സീബ്ര റോഡ് സെൻസ് പദ്ധതിക്ക് ശേഷം കേരളാ പൊലീസ് അവതരിപ്പിക്കുന്ന സൈബർ സുരക്ഷ അവബോധപ്രചരണ പദ്ധതിയായ ‘പ്രൊഫസർ പോയിന്റർ-ദി ആൻസർ ടു സൈബർ ഇഷ്യൂസ്’ നു തുടക്കമാകുന്നു.

കുട്ടികൾക്കിടയിൽ അനിമേഷൻ ചിത്രങ്ങളിലൂടെയും ചിത്രകഥകളിലൂടെയും സ്റ്റിക്കർ പോസ്റ്റർ തുടങ്ങിയവയിലൂടെയും സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കുവാനുള്ള പദ്ധതി കുട്ടികളിലൂടെ മുതിർന്നവരിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ പ്രൊഫസർ പോയിന്ററിനെ അവതരിപ്പിക്കും. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് കേരളാ പൊലീസിന്റെയും നടൻ മമ്മൂട്ടിയുടെയും ഫെയ്സ്ബുക് പേജിലൂടെ പ്രൊഫസർ പോയിന്ററിന്റെ അനിമേഷൻ ചിത്രം പുറത്തിറങ്ങും. ആർട്ടിസ്റ്റ് നന്ദൻ പിള്ളൈ ആണ് പ്രൊഫസർ പോയിന്ററിന്റെ സൃഷ്ടാവ് കംപ്യൂട്ടറിലെ കഴ്സറും മൗസും ചേർന്ന കഥാപാത്രത്തിനു പേരിട്ടത് കേരള പൊലീസിന്റെ സൈബർ മേധാവി കൂടിയായ എഡിജിപി മനോജ്‌ എബ്രഹാം ഐപിഎസ് ആണ്.

Entertainment

Business