• Home
  • News
  • ഗൾഫിലേക്ക് 25 ടൺ പൂക്കളെത്തിക്കുന്നു; ഈ തമിഴ്നാട് സ്വദേശി
uae onam flowers

ഗൾഫിലേക്ക് 25 ടൺ പൂക്കളെത്തിക്കുന്നു; ഈ തമിഴ്നാട് സ്വദേശി

അബുദാബി: യുഎഇയിലെ ഓണാഘോഷം പൊടിപൊടിക്കാൻ ഇന്ത്യയിൽനിന്ന് 25 ടൺ പൂക്കൾ എത്തുന്നു. 39 വർഷമായി സ്വദേശികളുടെയും വിദേശികളുടെയും ആഘോഷങ്ങൾക്ക് നിറവും മണവും നൽകുന്ന തമിഴ്നാട് സ്വദേശി എസ്. പെരുമാൾ ആണ് പ്രവാസി മലയാളികളുടെ ഓണാഘോഷത്തിനു എത്രയും പൂക്കൾ എത്തിക്കുന്നത്.ബർദുബായ് ക്ഷേത്രത്തിന് സമീപമുള്ള പെരുമാൾ ഫ്ലവേഴ്സിലും യുഎഇയിലെ മറ്റു 15 ശാഖകളിലുമാണ് പ്രവാസ ലോകത്ത് ആദ്യം പൂവിളി ഉയരുക.

uae onam flowers

കഴിഞ്ഞ 39 വർഷമായി ഇവർ യു എ യിലേക്ക് പൂക്കളെത്തിക്കുന്നു. 200 സ്ത്രീകളാണ് പെരുമാളിനായി പൂക്കൾ കോർക്കുന്നത്. പൂജയ്ക്കായും ഓഫിസ് അലങ്കാരത്തിനും മറ്റുമായും ദിവസേന 3 ടണ്ണോളം പൂക്കൾ എത്തിക്കുന്ന പെരുമാൾ ഓണാഘോഷത്തിനു ദിവസേന 6 ടൺ പൂക്കൾ വരെ എത്തിക്കുന്നു. ഓരോ ദിവസത്തേക്കുമുള്ള പൂക്കൾ, ഓർഡർ അനുസരിച്ച്, വിമാനത്തിൽ എത്തിക്കുകയാണ് ചെയ്യുന്നത്.മൂന്നു പതിറ്റാണ്ടു മുൻപ് ആവശ്യത്തിനനുസരിച്ച് ഏതാനും കിലോ പൂക്കൾ എത്തിച്ചാണു പെരുമാൾ പൂകച്ചവടം യു എ യിൽ തുടങ്ങിയത്.ഇപ്പോൾ പെരുമാളില്ലാതെ യു എ യി പ്രവാസികൾക്ക് ഓണം ആഘോഷിക്കാൻ കഴിയില്ല. കഴിഞ്ഞ വർഷത്തെ പ്രളയം മലയാളികൾക്കൊപ്പം പെരുമാളിനെയും കണ്ണീരിലാഴ്ത്തി. ഓണാഘോഷം മുന്നിൽകണ്ട് പ്രവാസികൾ നൽകിയ ഓർഡറനുസരിച്ച് 6 ടൺ പൂക്കളെത്തിച്ചെങ്കിലും പ്രളയം മൂലം ആഘോഷം ഉപേക്ഷിച്ചതോടെ മലയാളികൾ പെരുമാളിന് നൽകിയ ഓർഡറിന്റെ കാര്യം മറന്നു.ഏറ്റുവാങ്ങാനാളില്ലാതെ പൂക്കൾ വാടിയതോടെ ലക്ഷക്കണക്കിനു രൂപയാണു കുപ്പത്തൊട്ടിയിലായത്. എങ്കിലും പ്രളയബാധിത പ്രദേശമായ ചെങ്ങന്നൂരിൽ 8 ടൺ ഭക്ഷ്യസാധനങ്ങളും ഓണക്കോടിയും നൽകി പെരുമാൾ മലയാളികളുടെ സ്നേഹവായ്പിന് കൃതജ്ഞത രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒലിച്ചുപോയ പ്രതീക്ഷകളെ വീണ്ടെടുത്താണ് പെരുമാൾ ഇത്തവണ ഓണത്തെ വരവേൽക്കുന്നത്.