• Home
  • News
  • ഒമാനിലെ സ്വകാര്യ കമ്പനികൾക്ക് സ്വദേശിവത്കരണത്തിന് ടാർഗറ്റ്
omanisation

ഒമാനിലെ സ്വകാര്യ കമ്പനികൾക്ക് സ്വദേശിവത്കരണത്തിന് ടാർഗറ്റ്

മസ്‌കത്ത്:ഒമാനിലെ സ്വകാര്യ കമ്പനികള്‍ക്ക് മേല്‍ സ്വദേശിവത്കരണത്തിന് പ്രത്യേക ടാര്‍ഗറ്റുമായി മാനവവിഭവ ശേഷി മന്ത്രാലയം. വൈദ്യുതി, ജലം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ട കമ്പനികള്‍ക്കാണ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയുടെ പുതിയ ഉത്തരവ് ബാധകമാകുക.മാനേജര്‍ തസ്തികകളില്‍ 60 ശതമാനം ഒമാനികളെ നിയമിക്കണം.

omanisation

കരാറിന്റെ ആദ്യ വര്‍ഷത്തിലുള്ള ടാര്‍ഗറ്റ് ആണിത്. രണ്ടാം വര്‍ഷം ഇത് 70 ശതമാനമായും മൂന്നാം വര്‍ഷം 80 ശതമാനമായും നാലാം വര്‍ഷം 90 ശതമാനമായും വര്‍ധിപ്പിക്കണം. എന്നാല്‍, എന്‍ജിനീയര്‍ തസ്തികകളില്‍ കരാറിന്റെ ആദ്യ വര്‍ഷം 40 ശതമാനം ഒമാനിവത്കരണം നടത്തണം. രണ്ടാം വര്‍ഷമിത് 60 ശതമാനമായും നാലാം വര്‍ഷം 80 ശതമാനമായും വര്‍ധിപ്പിക്കണം.വൈദ്യുതി മേഖലയിലെ സ്വകാര്യ കമ്പനികളിലെ ടെക്‌നീഷ്യന്മാരില്‍ (കേബിള്‍ കണക്ടര്‍മാര്‍) കരാറിന്റെ ആദ്യ വര്‍ഷം 30 ശതമാനമാണ് സ്വദേശിവത്കരണം നടപ്പിലാക്കേണ്ടത്. രണ്ടാം വര്‍ഷം 40 ശതമാനവും മൂന്നാം വര്‍ഷം 50 ശതമാനവും ആയി വര്‍ധിപ്പക്കണം. ടെക്‌നീഷ്യന്‍ തസ്തികകളില്‍ കരാറിന്റെ ആദ്യ വര്‍ഷം 40 ശതമാനവും രണ്ടാം വര്‍ഷം 70 ശതമാനവും മൂന്നാം വര്‍ഷം 80 ശതമാനവും ഒമാനിവത്കരണം നടത്തണം.ഓപറേഷന്‍ സ്റ്റാഫുകളില്‍ ആദ്യ വര്‍ഷം 30ഉം നാലാം വര്‍ഷം 99ഉം ശതമാനം ഒമാനിവത്കരണം നടത്തണം. ടെക്‌നീഷ്യന്‍മാരില്‍ ആദ്യ വര്‍ഷം 70ഉം രണ്ടാം വര്‍ഷം 80ഉം മൂന്നാം വര്‍ഷം 90ഉം ശതമാനം ഒമാനികളെ നിയമിക്കണമെന്നും മന്ത്രിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Entertainment

Business