• Home
  • News
  • സലാം എയർ മസ്കറ്റ് - അബുദാബി സർവീസ് തുടങ്ങുന്നു
salam air

സലാം എയർ മസ്കറ്റ് - അബുദാബി സർവീസ് തുടങ്ങുന്നു

മസ്കത്ത്: സലാം എയര്‍ മസ്കത്തില്‍നിന്ന് അബൂദബിയിലേക്ക് പുതിയ സര്‍വിസ് തുടങ്ങുന്നു. ചൊവ്വാഴ്ചയാണ് ആദ്യ സര്‍വിസ്. ചൊവ്വ, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വിസ് ഉണ്ടാവുകയെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു. വിനോദ സഞ്ചാരികള്‍ക്ക് പുറമെ ബിസിനസ് ആവശ്യങ്ങൾക്കായി രണ്ടു സ്ഥലങ്ങളിലേക്കും സന്ദർശനം നടത്തുന്നവർക്കും പുതിയ സര്‍വിസ് ഉപകരിക്കും.സലാം എയർ സർവീസ് നടത്തുന്ന ജി.സി.സിയിലെ ആറാമത്തെ കേന്ദ്രമാണ് അബൂദബി.ദോഹ, ദുബൈ, ജിദ്ദ, റിയാദ്, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലേക്കും സലാം എയര്‍ നിലവിൽ സര്‍വിസ് നടത്തുന്നുണ്ട്.175 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അബൂദബിയിലേക്ക് സര്‍വിസ് നടത്തുകയെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു.

Entertainment

Business