• Home
  • News
  • ഒമാനിലെ പകർച്ചവ്യാധികളുടെ എണ്ണത്തിൽ വൻ കുറവ്
oman diseses

ഒമാനിലെ പകർച്ചവ്യാധികളുടെ എണ്ണത്തിൽ വൻ കുറവ്

മ​സ്​​ക​ത്ത്​: പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​നു​ക​ളു​ടെ കൃത്യമായ ന​ട​ത്തി​പ്പ്​ രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ വ​ർ​ഷം പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം വ​ലി​യ തോ​തി​ൽ കു​റ​ക്കാ​ൻ കാരണമായതായി സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ. ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേന്ദ്രത്തിന്റെ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്, വി​ല്ല​ൻ ചു​മ, ചി​ക്ക​ൻ​പോ​ക്​​സ്, മു​ണ്ടി​നീ​ര്, അ​ഞ്ചാം​പ​നി ബാ​ധ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 89 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വാ​ണ്​ ഉ​ണ്ടാ​യ​ത്.

oman diseses

ഏറ്റവും​ വ​ലി​യ കു​റ​വു​ണ്ടാ​യ​ത് ചി​ക്ക​ൻ​പോ​ക്​​സ്​ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലാ​ണ് . 2017ൽ 18,967 ​രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ ക​ഴി​ഞ്ഞ വ​ർ​ഷം 9241 ആ​യി കു​റ​ഞ്ഞു. 51 ശ​ത​മാ​ന​മാ​ണ്​ കു​റ​വ്. ശ​ത​മാ​ന ക​ണ​ക്കി​ലെ കു​റ​വ്​ നോ​ക്കു​േ​മ്പാ​ൾ മു​ണ്ടി​നീ​രാ​ണ്​​ മു​ന്നി​ൽ. 2017ൽ 1390 ​കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ ക​ഴി​ഞ്ഞ വ​ർ​ഷം 151 ആ​യി കു​റ​ഞ്ഞു. 89.1 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വാ​ണ്​ ഉ​ണ്ടാ​യ​ത്​.വൈ​റ​ൽ ഹെ​പ്പ​െ​റ്റെ​റ്റി​സ്​ ബാ​ധ 1628ൽ ​നി​ന്ന്​ 593 ആ​യും വി​ല്ല​ൻ ചു​മ 517ൽ​നി​ന്ന്​ 128 ആ​യും അ​ഞ്ചാം​പ​നി 97ൽ​നി​ന്ന്​ 12 ആ​യും കു​റ​ഞ്ഞ​താ​യി ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​​െൻറ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ​യ​ട​ക്കം സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​മാ​​െൻറ ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ല​ട​ക്കം രോ​ഗ​പ്ര​തി​രോ​ധ കാ​മ്പ​യി​നു​ക​ൾ സ​ജീ​വ​മാ​ക്കി​യ​ത്​ പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വി​ന്​ വ​ലി​യ തോ​തി​ൽ സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്.ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ സ്​​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ആ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.ഒ​മാ​നി ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്​​ട​ർ​മാ​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും എ​ണ്ണ​വും ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ടി​യി​ട്ടു​ണ്ടെ​ന്നും ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​​െൻറ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. പ​തി​നാ​യി​രം പേ​ർ​ക്ക്​ 20 ഡോ​ക്​​ട​മാ​ർ വീ​ത​മു​ണ്ടാ​യി​രു​ന്ന​ത്​ ക​ഴി​ഞ്ഞ വ​ർ​ഷം 21 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ന​ഴ്​​സു​മാ​രു​ടെ എ​ണ്ണ​മാ​ക​െ​ട്ട പ​തി​നാ​യി​രം പേ​ർ​ക്ക്​ 43.7 പേ​ർ ആ​യി​രു​ന്ന​ത്​ ക​ഴി​ഞ്ഞ വ​ർ​ഷം 44 ആ​യി ഉ​യ​രു​ക​യും ചെ​യ്​​തു.