• Home
  • News
  • പി.എസ്.സി പരീക്ഷ മലയാളത്തിൽ; എതിർപ്പില്ലെന്ന് ചെയർമാൻ
psc chairman

പി.എസ്.സി പരീക്ഷ മലയാളത്തിൽ; എതിർപ്പില്ലെന്ന് ചെയർമാൻ

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകൾ മലയാളത്തിലും നടത്തുന്നതിൽ യോജിക്കുന്നുണ്ടെന്ന് പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെയർമാൻ അഭിപ്രായം അറിയിച്ചത്. കെ.എ.എസ് അടക്കമുള്ള പരീക്ഷകൾ മലയാളത്തിൽ നടത്താൻ തത്വത്തിൽ തീരുമാനമായതായാണ് വിവരം.പരീക്ഷകൾ മലയാളത്തിലാക്കുന്നതിന്‍റെ പ്രായോഗിക നടപടികൾ ചർച്ചചെയ്ത് തീരുമാനിക്കും. ഇത് സംബന്ധിച്ച് എല്ലാ സർവകലാശാല വൈസ് ചാൻസലർമാരുടെയും യോഗം വിളിക്കും. പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും പി.എസ്.സി ചെയർമാൻ പറഞ്ഞു.അതേസമയം, ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഐക്യമലയാളം പ്രസ്ഥാനം സമരസമിതി അറിയിച്ചു. കഴിഞ്ഞ മാസം 29നാണ് പി‍.എസ്.സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്.