• Home
  • News
  • സലാല അപകടം മൃതുദേഹങ്ങൾ നാട്ടിലേക്കയച്ചു; കുട്ടിയുടെ നില ഗുരുതരം
salala accident

സലാല അപകടം മൃതുദേഹങ്ങൾ നാട്ടിലേക്കയച്ചു; കുട്ടിയുടെ നില ഗുരുതരം

സലാല: ഒമാനിലെ സലാലയ്ക്ക് സമീപം വാഹനാപകടത്തിൽ മരിച്ച ദുബായിലെ ഐടി ഉദ്യോഗസ്ഥൻ ഹൈദരാബാദ് സ്വദേശി ഗൗസുല്ല ഖാൻ (32), ഭാര്യ ഐഷ സിദ്ദീഖി (29), മകൻ ഹംസ സിദ്ദീഖി (9 മാസം) എന്നിവരുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. സലാല ആശുപത്രിയിൽ കഴിയുന്ന മൂത്ത മകൾ ഹാനിയ സിദ്ദീഖിയുടെ (3) നില ഇപ്പോഴും ഗുരുതരമാണ്.13ന് പുലർച്ചെ സലാലയിൽ നിന്നു കാറിൽ മടങ്ങുമ്പോൾ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കുടുംബത്തോടൊപ്പമുള്ള ദീർഘദൂര യാത്രകൾ ഇഷ്ടപ്പെട്ടിരുന്നയാളാണു ഗൗസുല്ല ഖാനെന്ന് സഹപ്രവർത്തകനായ ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശി ഗീവർഗീസ് ഫിലിപ്പ് മലയിൽ പറഞ്ഞു.