• Home
  • News
  • നിക്ഷേപകർക്ക് ഖത്തറിൽ സ്പോൺസർ ഇല്ലാതെ താമസ വിസ
qatar visa

നിക്ഷേപകർക്ക് ഖത്തറിൽ സ്പോൺസർ ഇല്ലാതെ താമസ വിസ

ദോഹ : റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരായ വിദേശികൾക്ക് ഖത്തറിൽ സ്പോൺസർ ഇല്ലാതെ താമസ വിസ ലഭ്യമാകുന്ന പുതിയ നിയമത്തിന് അമീർ ശൈഖ്‌ തമീം ബിൻ ഹമദ് അൽതാനി അനുമതി നൽകി.വിദേശികളുടെ പോക്കുവരവുകൾ സംബന്ധിച്ച 2015 ലെ 21 നമ്പർ നിയമത്തിൽ ഭേദഗതികൾ വരുത്തിയാണ് അമീർ പുതിയ നിയമത്തിന് അംഗീകാരം നൽകിയത്.

qatar visa

ഈ മാറ്റം അനുസരിച്ച് ഖത്തറിൽ നിക്ഷേപത്തിന് ഒരുങ്ങുന്ന വിദേശികൾക്ക് സ്പോൺസർ ഇല്ലാതെ തന്നെ രാജ്യത്ത് പ്രവേശിക്കാനും താമസ വിസ നേടാനും അനുമതി ലഭിക്കും.ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നോൺ കോമ്പിറ്റെറ്റന്റ് അതോറിറ്റിക്കായിരിക്കും ഇതിന്റെ ചുമതല.തുടക്കത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നവർക്ക് മാത്രമാണ് അഞ്ചു വർഷത്തേക്ക് ഈ ആനുകൂല്യം ലഭിക്കുക. റിയൽ എസ്റ്റേറ്റ് പരിധിയിൽ ഉടമസ്ഥാവകാശമുള്ള വസ്തുവിന് അഞ്ചു വർഷങ്ങൾക്ക് ശേഷവും ഉടമസ്ഥാവകാശം തുടരുന്നതായി ബോധ്യപ്പെട്ടാൽ സ്വാഭാവികമായി താമസ രേഖ പുതുക്കപ്പെടും.പ്രസ്തുത നിയമത്തിന്റെ ആനുകൂല്യം കാബിനറ്റിന്റെ തീരുമാനത്തിന് അനുസൃതമായി മറ്റു മേഖലകളിലെ നിക്ഷേപകർക്ക് കുടി ലഭ്യമാകാവുന്നതാണ്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയതിന് ശേഷം നിയമം പ്രാബല്യത്തിൽ വരും.നിലവിൽ പേൾ ഖത്തർ ഉൾപെടെയുള്ള 10 മേഖലകളിൽ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശമുള്ള വിദേശികൾക്ക് 99 വർഷത്തേക്ക് ഈ ആനുകൂല്യം അനുവദിക്കുന്നുണ്ട്.