• Home
  • News
  • രൂപ ഇടിവ് തുടരുന്നു; പ്രവാസികൾക്ക് മെച്ചം
indian rupee value

രൂപ ഇടിവ് തുടരുന്നു; പ്രവാസികൾക്ക് മെച്ചം

കുവൈത്ത് സിറ്റി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത് പ്രവാസികൾക്ക് നേട്ടമായി.ഡോളറുമായി വിനിമയ നിരക്കിൽ വൻ ഇടിവാണുണ്ടായത് . ഒരാഴ്ച മുൻപ് ഒരു കുവൈത്ത് ദിനാറിന് 238 രൂപ വരെ ലഭിച്ചിരുന്നു. ശനിയാഴ്ച രൂപയുടെ മൂല്യം വർധിച്ചതോടെ 233 രൂപ വരെയായി. ഇന്ന് വീണ്ടും 235.30 രൂപയായി. വിവിധ എക്സ്ചേഞ്ചുകളിൽ നിരക്കിൽ നേരിയ വ്യത്യാസമുണ്ടാകും.

കഴിഞ്ഞ ദിവസം ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് ഇടിഞ്ഞുനിന്ന രൂപയുടെ മൂല്യം ഉയർത്തിരുന്നു. എന്നാൽ, അരാംകോയ്ക്കു നേരെയുണ്ടായ ആക്രമണത്തെ തുടർന്നു രാജ്യാന്തര വിപണിയിൽ എണ്ണ വില കുതിച്ചുയർന്നതാണു രൂപയ്ക്കു തിരിച്ചടിയായതെന്ന് ഐബിഎംസി സിഇഒയും എംഡിയുമായ പി.കെ.സജിത് കുമാർ പറഞ്ഞു.കൂടുതൽ ഡോളർ നൽകി എണ്ണ വാങ്ങേണ്ടിവരുന്നതാണു രൂപയ്ക്കു തിരിച്ചടിയാകുന്നത്. സ്വർണവില കൂടുന്നതും വിപണിയിൽ പ്രതിഫലിക്കുന്നു. വിവിധ രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വർണം വാങ്ങുന്നതും രാജ്യാന്തര വിപണിയിൽ പ്രതിഫലിക്കുന്നതായി ചൂണ്ടിക്കാട്ടി.