• Home
  • News
  • പ്രതീക്ഷ കുറച്ചു വിക്രം ലാൻഡർ; ബന്ധം നഷ്ടപെട്ടിട്ട് 13 ദിവസം
vikram lander

പ്രതീക്ഷ കുറച്ചു വിക്രം ലാൻഡർ; ബന്ധം നഷ്ടപെട്ടിട്ട് 13 ദിവസം

ബെംഗളൂരു: ചന്ദ്രയാൻ രണ്ട് വിക്രം ലാന്ററിന്റെ ചിത്രമെടുക്കാൻ നാസയുടെ ലൂണാർ റിക്കോണിസൻസ് ഓ‌‌ബിറ്റ‌ർക്ക് ആയിട്ടില്ലെന്ന് റിപ്പോ‌ർട്ട്. അമേരിക്കൻ എയറോസ്പേസ് റിപ്പോ‌‌‌‌ർട്ടിം​ഗ് വെബ്സൈറ്റായ ഏവിയേഷൻ വീക്കാണ് ഇക്കാര്യം റിപ്പോ‌ർട്ട് ചെയ്തത്. സെപ്റ്റംബ‌ർ പതിനേഴിന് വിക്രമിന്റെ നി‌ർദ്ദിഷ്ട ലാൻഡിം​ഗ് സൈറ്റിന് മുകളിലൂടെ ലൂണാ‌ റിക്കോണിസൻസ് ഓ‌ർബിറ്റർ കടന്നു പോകുമെന്നും ചിത്രങ്ങൾ ലഭിക്കുകയാണെങ്കിൽ ഇസ്രൊയ്ക്ക് കൈമാറുമെന്നും നാസ അറിയിച്ചിരുന്നതാണ്. എന്നാൽ വിക്രമിന്റെ ചിത്രങ്ങളെടുക്കാൻ കഴിഞ്ഞില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോ‌ർട്ട്.

ചന്ദ്രനിലെ പകൽസമയം അവസാനിക്കാറായെന്നും വിക്രം ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് ഇപ്പോൾ ഇരുട്ട് വ്യാപിക്കുകയാണെന്നും ഇത് മൂലമാണ് ചിത്രമെടുക്കാൻ കഴിയാതിരുന്നതെന്നുമാണ് റിപ്പോ‌ർട്ട്. ഭൂമിയിലെ പതിനാല് ദിവസമാണ് ചന്ദ്രനിലെ ഒരു പകലിന്‍റെ ദൈർഘ്യം അത് കഴിഞ്ഞാൽ പതിനാല് ദിവസത്തോളം നീളുന്ന രാത്രിയാണ്. ചാന്ദ്ര പകലിന്‍റെ തുടക്കം കണക്ക് കൂട്ടിയാണ് ഇസ്രൊ സെപ്റ്റംബർ ഏഴിന് തന്നെ വിക്രമിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാൻ പദ്ധതിയിട്ടത്. എന്നാൽ ലാൻഡിംഗിന്‍റെ അവസാന ഘട്ടത്തിൽ വിക്രമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പതിനാല് ദിവസങ്ങൾ അവസാനിക്കുന്നതോടെ വിക്രമിന് സൂര്യപ്രകാശം കിട്ടാതാകും. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കാൻ നിർമ്മിക്കപ്പെട്ടിരുന്ന വിക്രമിന്‍റെ ആയുസ് ഇതോടെ അവസാനിക്കും.