• Home
  • News
  • കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്
kuwait traffic rules

കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം​ വ​ർ​ധി​ക്കു​ന്ന​താ​യി ആ​ഭ്യാ​ന്ത​ര​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ റിപ്പോർട്ടിൽ പറയുന്നു. പ്ര​തി​ദി​നം 600 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന​തെ​ന്നും ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഏ​ക​ദേ​ശം 25 ഡ്രൈ​വ​ര്‍മാ​ര്‍ ട്രാ​ഫി​ക് സി​ഗ്ന​ല്‍ സൂ​ച​ന​ക​ളി​ല്ലാ​തെ വാ​ഹ​നം ഒ​ടി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ട് അ​ക്ക​മി​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം മൂ​ലം രാ​ജ്യ​ത്തു ദി​നം​പ്ര​തി നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. .

kuwait traffic rules

മ​ര​ണ​ത്തി​നി​ട​യാ​ക്കു​ന്ന​തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​തു​മാ​യ അ​പ​ക​ട​ങ്ങ​ളാ​ണ് ഏ​റെ​യും. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഈ​വ​ര്‍ഷം തു​ട​ക്കം​മു​ത​ല്‍ ആ​ഗ​സ്​​റ്റ്​ അ​വ​സാ​നം വ​രെ ട്രാ​ഫി​ക് വ​കു​പ്പു പു​റ​ത്തു​വി​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. ഗ​താ​ഗ​തം അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത റെ​ഡ് സി​ഗ്ന​ല്‍ സ​മ​യ​ത്ത് 1,45,000 പേ​ര്‍ വാ​ഹ​നം ഓ​ടി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടി​ലെ ക​ണ​ക്കി​ലു​ള്ള​ത്.നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രി​ല്‍ കൂ​ടു​ത​ലും പു​രു​ഷ​ന്മാ​രാ​ണ്. അ​തേ​സ​മ​യം, 38,000 സ്ത്രീ​ക​ള്‍ ന​യ​മ​ലം​ഘ​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും റി​പ്പേ​ര്‍ട്ടി​ലു​ണ്ട്.പ​രോ​ക്ഷ​മാ​യി 1,25,000 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ ന​ട​ത്തി​യ​ത്.ഇ​തി​ല്‍ 79,000 പു​രു​ഷ​ന്മാ​രാ​യ ഡ്രൈ​വ​ര്‍മാ​രും 36,000 സ്ത്രീ ​ഡ്രൈ​വ​റു​മാ​ണ്. മ​ത്ര​മ​ല്ല, 10,000 ക​മ്പ​നി വാ​ഹ​ന​ങ്ങ​ളും പ​രോ​ക്ഷ​മാ​യി നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. അ​തേ​സ​മ​യം, നേ​രി​ട്ടു പി​ടി​കൂ​ടി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ 20,000 ആ​ണ്. ഇ​തി​ല്‍ 18,000 പു​രു​ഷ​ന്മാ​രും 2000 സ്ത്രീ​ക​ളെ​യു​മാ​ണ് ട്രാ​ഫി​ക് വ​കു​പ്പ്​ പി​ടി​കൂ​ടി​യ​ത്. ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ച് സ​ർ​വി​സ് ന​ട​ത്തി​യ 50 ബ​സു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം അ​ഹ്​​മ​ദി ഗ​വ​ര്‍ണ​റേ​റ്റ് ട്രാ​ഫി​ക് അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. റോ​ഡി​ല്‍ അ​നാ​വ​ശ്യ​മാ​യി നി​ര്‍ത്തി​യി​ടു​ക, ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ക, നി​ശ്ചി​ത സ്​​​റ്റോ​പ്പി​ല​ല്ലാ​തെ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ക, ക​യ​റ്റു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്കാ​ണ് ബ​സു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

Recent Updates

OMAN LATEST NEWS

Business