• Home
  • News
  • ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്ന് (ജൂലൈ ഒന്നു) മുതല്‍ പ്രാബല്യത്തില്‍ വരും. ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ച മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക. സൂ​ര്യപ്രകാശം നേ​രിട്ട് പതിക്കുന്ന രീതിയില്‍ പുറംജോ​ലികള്‍ ചെ​യ്യു​ന്ന​വ​ര്‍ ര​ണ്ടു മാ​സ​ക്കാ​ലം, ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ലു മ​ണി​വ​രെ ജോ​ലി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണം. ജൂ​ലൈ ഒ​ന്നു മു​ത​ല്‍ ഓഗസ്റ്റ് 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണമുള്ളത്. ചൂ​ട് ഉയരുന്ന ജൂ​ലൈ, ഓഗസ്റ്റ് മാ​സ​ങ്ങ​ളി​ല്‍ പു​റ​ത്ത് സൈ​റ്റു​ക​ളി​ല്‍ ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ലു​മ​ണി​വ​രെ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി ചെ​യ്യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന​താ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ത്ത​ര​വ്. കൂ​ടു​ത​ല്‍ ഉദ്യോഗസ്ഥരെ പ​രി​ശോ​ധ​ന​ക്കാ​യി മ​ന്ത്രാ​ല​യം നി​യ​മി​ക്കും.ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 2012 ലെ നിയമം 36 ലെ ആർട്ടിക്കിൾ (192) അനുശാസിക്കുന്ന പ്രകാരം മൂന്ന് മാസം വരെ തടവും കൂടാതെ/അല്ലെങ്കിൽ BD500 മുതൽ BD1000 വരെ പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ചുമത്താനുള്ള നിയമവും ആർട്ടിക്കിളിൽ ഉണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All