എയർ ഇന്ത്യ എക്സ്പ്രസിന്റെ എട്ട് സർവീസുകൾ റദ്ദാക്കി
യുഎഇയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും പ്രവാസികളെ വീണ്ടും ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ മുടങ്ങി. പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവുമൂലമാണ് രണ്ട് ദിവസങ്ങളിലായി എട്ട് സർവീസുകൾ കമ്പനി റദ്ദാക്കിയത്. ഇന്നലെ കണ്ണൂരിലേക്കുള്ള അബുദാബി, ഷാർജ, ദോഹ സർവീസുകളും കണ്ണൂരിൽനിന്നു ഷാർജ, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കി. കോഴിക്കോട് നിന്ന് ഷാർജയിലേക്കുള്ള ആറ് മണിയുടെ സർവീസും രാത്രി 10:10നുള്ള അബുദാബി സർവീസും റദ്ദാക്കി. കോഴിക്കോട്ടുനിന്ന് ഇന്നു രാവിലെ 9.30നുള്ള റാസൽഖൈമ സർവീസും റദ്ദാക്കപ്പെട്ടു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട്ട് നിന്നുള്ള മൂന്ന് സർവീസുകളാണ് നടക്കാതിരുന്നത്. യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.