• Home
  • News
  • ഇനി യുഎഇയിൽ താമസ വിസ പുതുക്കാൻ മെഡിക്കൽ ടെസ്റ്റ്‌ വീട്ടിൽ നിന്ന് തന്നെ നടത്താം

ഇനി യുഎഇയിൽ താമസ വിസ പുതുക്കാൻ മെഡിക്കൽ ടെസ്റ്റ്‌ വീട്ടിൽ നിന്ന് തന്നെ നടത്താം

യുഎഇ: ദുബായിലെ പ്രവാസികൾക്ക് അവരുടെ വീട്ടിലെ സുഖസൗകര്യങ്ങളിൽ മെഡിക്കൽ ടെസ്റ്റ് നടത്താം. വിഎഫ്എസ് ഗ്ലോബലും എഎംഎച്ച്സും ചേർന്ന് ‘മെഡിക്കൽ എക്സാമിനേഷൻ ഡോർസ്റ്റെപ്പ് സർവീസ്’ ആരംഭിച്ചു. ഈ സംവിധാനത്തിലൂടെ ദുബായിൽ യുഎഇ റസിഡൻസ് വിസയുള്ള പ്രവാസികൾക്ക് നിയുക്ത മെഡിക്കൽ സെൻ്റർ സന്ദർശിക്കാതെ തന്നെ അവരുടെ മെഡിക്കൽ ചെയ്യാൻ സാധിക്കും. വിഎഫ്എസ് ഗ്ലോബൽ വഴി പ്രീമിയം ഓഫറായാണ് മെഡിക്കൽ എക്സാമിനേഷൻ ഡോർസ്റ്റെപ്പ് സേവനം ലഭ്യമാകുക. റെസിഡൻസി വിസ പുതുക്കാൻ ആഗ്രഹിക്കുന്ന കാറ്റഗറി എ വിസ ഉടമകൾക്കും ഈ സേവനം ലഭ്യമാകും. കേന്ദ്രങ്ങളിൽ നൽകുന്ന സ്റ്റാൻഡേർഡ് മെഡിക്കൽ പരിശോധനാ സേവനങ്ങളിലേക്കുള്ള ഓപ്ഷണൽ ആഡ്-ഓൺ ആണ് ഇത്. ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ നിന്നോ ഓഫീസുകളിൽ നിന്നോ ഒരു ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ പ്രക്രിയയിലൂടെ നേരിട്ട് അവരുടെ മെഡിക്കൽ പരിശോധന അപ്പോയിൻ്റ്മെൻ്റുകൾ ബുക്ക് ചെയ്യാം. അതിനായി പാസ്പോർട്ട് കോപ്പി, താമസാനുമതി/വിസ കോപ്പി, വെള്ള പശ്ചാത്തലമുള്ള 1 പാസ്‌പോർട്ട് സൈസ് ഫോട്ടോ (ഫോട്ടോഗ്രാഫിന് 3 മാസത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്), എമിറേറ്റ്സ് ഐഡി കോപ്പി എന്നീ രേഖകളാണ് ആവശ്യമായി വരുന്നത്. താഴെ പറയും വിധം മെഡിക്കൽ ടെസ്റ്റ് നടത്താം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All