• Home
  • News
  • അവധി കഴിഞ്ഞ് എത്തിയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

അവധി കഴിഞ്ഞ് എത്തിയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

യുഎഇ: അവധി കഴിഞ്ഞ് ഭാര്യയുമൊത്ത് അബുദാബിയിലെത്തിയ പ്രവാസി മലയാളി നിര്യാതനായി. കണിയാപുരം വാടയിൽമുക്കിൽ കുന്നുംപുറത്ത് വീട്ടിൽ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകൻ അഷ്റഫ് അലിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നാട്ടിൽ നിന്ന് അവധിക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെയാണ് അബുദാബിയിലെത്തിയത്. ഉച്ചക്ക്​ ജുമുഅ നമസ്‌കാരം കഴിഞ്ഞു വന്ന സമയത്ത് ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All