കുവൈത്തിൽ ഈ റോഡിൻ്റെ പ്രധാന ഭാഗങ്ങൾ താൽക്കാലികമായി അടച്ചിടും
കുവൈത്ത് സിറ്റി:അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ കുവൈത്തിലെ സെക്കൻഡ് റിംഗ് റോഡിൻ്റെ പ്രധാന ഭാഗങ്ങൾ താൽക്കാലികമായി അടക്കും. പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ (പാർട്ട്) ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ചാണ് അറ്റക്കുറ്റപ്പണി നടത്തുന്നത്.വെള്ളിയാഴ്ച പുലർച്ചെ മുതൽ, മൻസൂരിയ പ്രദേശത്തിന് സമീപമുള്ള കെയ്‌റോ സ്ട്രീറ്റിൽ നിന്ന് സെക്കൻഡ് റിംഗ് റോഡിലേക്കുള്ള പ്രവേശനഭാഗം 24 മണിക്കൂർ അടച്ചിടും. ഖാദിസിയ പ്രദേശത്തിന് സമീപമുള്ള സെക്കൻഡ് റിംഗ് റോഡിൽ നിന്ന് കെയ്‌റോ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റും ശനിയാഴ്ച പുലർച്ചെ മുതൽ 24 മണിക്കൂർ അടച്ചിടും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.