കുവൈത്തിൽ മീനിന് വില കുറഞ്ഞു
കുവൈത്ത് സിറ്റി: കുവൈത്തിൽ മീനിന് വില കുറഞ്ഞതോട മത്സ്യവിപണിയിൽ ഉണർവ്. രാജ്യത്ത് ആഴക്കടൽ മൽസ്യ ബന്ധനത്തിനുള്ള നിരോധനം നീക്കി മീൻ പിടിത്തം വ്യാപകമായതോടെയാണിത് സാധ്യമായത്. സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട വിഭവമായ ആവോലിയുൾപ്പെടെ മൽസ്യങ്ങൾ ഏതാനും ദിവസങ്ങളായി ഷർക്ക് ഉൾപ്പെടെ മാർക്കറ്റുകളിൽ വൻ തോതിൽ എത്തുന്നുണ്ട് . ഒരു കുട്ട ആവോലി വലുപ്പവും തൂക്കവും അനുസരിച്ച് 50 ദീനാർ മുതൽ 100 ദീനാറിന് വരെ ലഭിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട് . അതേ സമയം ആവോലി സീസൺ ഇക്കുറി പ്രതീക്ഷ നൽകുന്നതായിരിക്കുമെന്നും ഉപഭോക്താവിന് താങ്ങാൻ സാധിക്കുന്ന തരത്തിലേക്ക് അത് എത്തുമെന്നാണ് പ്രതീക്ഷയെന്നും യൂണിയൻ പറഞ്ഞു .
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.