ഭക്ഷ്യ സുരക്ഷാ പരിശോധന; ഖത്തറിൽ നിയമലംഘനം നടത്തിയ 51 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
ദോഹ ∙ ഖത്തറിലെ മുനിസിപ്പാലിറ്റികൾ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനയിൽ 51 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 12,000-ത്തിലധികം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഈ വർഷത്തെ രണ്ടാം പാദത്തിൽ അതായത് ഏപ്രിൽ മുതൽ ജൂൺ വരെ 62,000-ത്തിലധികം ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയത്. ദോഹ മുനിസിപ്പാലിറ്റി മാത്രം 26,000-ത്തിലധികം പരിശോധനകൾ നടത്തി. 172 ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഇതിൽ എട്ട് ഭക്ഷണശാലകൾ അടച്ചുപൂട്ടുകയും 3390 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
മാംസ വിപണന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കി. 62 അറുത്ത മൃഗങ്ങൾ ഭക്ഷണയോഗ്യമല്ലാത്തതിനാൽ നശിപ്പിച്ചു. 606 കിലോഗ്രാം ഭക്ഷണയോഗ്യമല്ലാത്ത മാംസവും പിടിച്ചെടുത്തു നശിപ്പിച്ചു. സുരക്ഷിതമായ ഭക്ഷണം മാത്രം വിപണിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ തുടർച്ചയായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.