ഖത്തറിലെ ദുഹൈൽ ഇന്റർസെക്ഷൻ ഒരാഴ്ചത്തേക്ക് അടച്ചിട്ടു
ദോഹ: ഖത്തറിലെ ദുഹൈൽ ഇന്റർസെക്ഷൻ ഒരാഴ്ചത്തേക്ക് അടച്ചിട്ടതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. ഇന്നലെ മുതൽ ഓഗസ്റ്റ് 6 (ചൊവ്വ) വരെയാണ് റോഡ് അടച്ചിടുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അൽ ഖഫ്ജി സ്ട്രീറ്റിൽ നിന്ന് ദോഹയിലേക്കും സബാഹ് അൽ അഹമ്മദ് ഇടനാഴിയിലേക്കുമുള്ള റോഡാണ് അടച്ചിടുന്നത്. റോഡ് ഉപയോക്താക്കൾക്ക് മറ്റ് ബദൽ റോഡുകൾ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.