ഒമാനില്‍ തൊഴിലാളികള്‍ക്ക് 30 ദിവസം വാര്‍ഷിക അവധിക്ക് അര്‍ഹത
മസ്‌കത്ത് ∙ ഒമാനില്‍ തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും ഒമാന്‍ തൊഴില്‍ നിയമപ്രകാരം ഒരു വര്‍ഷം 30 ദിവസത്തെ വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി തൊഴില്‍ മന്ത്രാലയം. ജോലിയില്‍ പ്രവേശിച്ച് ആറ് മാസത്തിന് ശേഷമാണ് വാര്‍ഷിക അവധി ലഭിക്കുക. അര്‍ഹരായ തൊഴിലാളികളുടെ അവധി ആറ് മാസത്തിലധികം നീട്ടിവയ്ക്കാന്‍ പാടില്ലെന്നും തൊഴില്‍ മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.